തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ഭരണകക്ഷി എം എല്‍ എ ഗണേഷ് കുമറിന്റെ ആരോപണം. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് ഗണേഷ് കുമാര്‍ സഭയില്‍ ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഗണേഷ് വെളിപ്പെടുത്തി.
ഫയലുകള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു ആരോപണം. മറ്റൊരു മന്ത്രിയെക്കുറിച്ചും തനിക്ക് വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി തനിക്കയച്ച കത്ത് സഭയില്‍ വായിക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചുവെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വാര്‍ത്താ സമ്മേളനത്തില്‍ കത്ത് പരസ്യമാക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച നടപടി കൈയ്യടിയോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആരോപണത്തെപ്പറ്റി നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോടികളുടെ ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം എല്‍ എ ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോപണം എഴുതി നല്‍കിയാല്‍ മാത്രമെ നടപടി സ്വീകരിക്കാനാകൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ ആരോപണം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് നിഷേധിച്ചു. ഗണേഷിന് ആരുടെയോ പ്രേതം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.