Home » » ചന്ദ്രബോസിന്റെ കുടുംബത്തിന്‌ സഹായവുമായി ഒരു സിനിമ.

ചന്ദ്രബോസിന്റെ കുടുംബത്തിന്‌ സഹായവുമായി ഒരു സിനിമ.

Written By Unknown on Friday, 6 March 2015 | 00:57

കൊച്ചി: 'ഒന്നാം ലോകമഹായുദ്ധം' എന്ന മലയാള ചിത്രത്തിന്റെ റിലീസ്‌ ചെയ്യുന്ന ദിവസത്തെ കളക്‌ഷന്‍ പൂര്‍ണമായും തൃശൂരില്‍ വിവാദ വ്യവസായി നിഷാം വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന്‌ നല്‍കുമെന്ന്‌ നിര്‍മാതാവ്‌ സജില്‍സ്‌ മജീദ്‌. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത നഷ്‌ടപരിഹാരത്തുക പോലും ചന്ദ്രബോസിന്റെ കുടുംബത്തിന്‌ ലഭിച്ചിട്ടില്ലെന്നും അതിനാലാണ്‌ തന്റെ നാട്ടുകാരന്‍ കൂടിയായ ചന്ദ്രബോസിന്റെ കുടുംബത്തിനു റിലീസ്‌ ദിനത്തിലെ മുഴുവന്‍ തുകയും നല്‍കാന്‍ തീരുമാനിച്ചതെന്നും സജില്‍സ്‌ അറിയിച്ചു. ചിത്രം ഇന്നു റിലീസ്‌ ചെയ്യും. മയക്കുമരുന്ന്‌ ശൃംഖലയ്‌ക്കെതിരേ ഐ.പി.എസ്‌ ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്‌ ചിത്രത്തിന്റെ പ്രമേയം. അപര്‍ണ ഗോപിനാഥ്‌, ചെമ്പന്‍ വിനോദ്‌, ജോജു ജോര്‍ജ്‌, ടൊവിനൊ തോമസ്‌, ബാലു വര്‍ഗീസ്‌ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.