Home » » ഈ ഗുണ്ടാവഴ്ച്ചയെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല.കെ അജിത

ഈ ഗുണ്ടാവഴ്ച്ചയെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല.കെ അജിത

Written By Unknown on Sunday, 7 December 2014 | 10:30

കോഴിക്കോട് ; കപട സദാചാര നിലപാടുകൾകെതിരെ ശബ്ദിക്കുന്നവരെ,അടിചോതുക്കും എന്ന ഭരണകൂടത്തിന്റെയും മത മൌലികവാദികളുടെയും നിലപാടാണ്‌ ഇപ്പോൾ കോഴിക്കോട് കണ്ടത്. ജനാതിപത്യ രീതിയിൽ സമരം എല്ലാവർക്കും അവകാശമുണ്ട്‌ അത് ഏതു രീതിയിൽ ചെയ്യണമെന്നു തീരുമാനിക്കാനുമവർക്ക്  അവകാശമുണ്ട്.സ്നേഹിക്കാനും സൌഹാർദം ഉയരത്തി പിടിക്കുവാനുള്ള അവകാശം കവരാൻ ശ്രമിക്കുന്ന ഈ ഗുണ്ടാവഴ്ച്ചയെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല.
ദീദി ദാമോദരനും പ്രെംചന്ദുമൊക്കെ ഈ വിധത്തിൽ സദാചാര ഗുണ്ടാവഴ്ച്ചക്കിരയായവരാണ്,ഈ വിധം ഗുണ്ടാവഴ്ച്ചയെ ഒരു വിധത്തിലും
അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നേമതിയാവൂ...പ്രമുഖ അക്ടിവിസ്റ്റും അന്വേഷി പ്രസിഡന്റുമായ കെ  അജിത എം വാർത്തയോട് പറഞ്ഞു.
ശിവസേനയും,യുവമോർച്ചയും,ആർ എസ് എസ്സുമെല്ലാം ഒന്നുതന്നെയാണെന്ന് ഒരിക്കൽ കൂടി വ്യക്തമായി. അവരാണിന്നു സദാചാര പോലീസിൻറെ ഉത്തരവാദിത്യമേറ്റെടുത്തു അഴിഞ്ഞടിയത്.സമാധാനമായി പ്രദീകാത്മകസമരം നടത്തിയവരല്ല ക്രമസമാധാന പ്രശ്നമുണ്ടാക്കിയത്.അവരെ നിയന്ദ്രിക്കാൻ പോലീസ് സംവിധാനത്തിന് കഴിഞ്ഞില്ല 
സദാചാരം പറഞ്ഞുള്ള ഇത്തരം ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ല.ഇടതുപക്ഷ പുരോഗമന സംഘടനകളും സ്ത്രീവിമോചന സംഘടനകളും ഈ വെല്ലുവിളി ഏറ്റെടുത്തെ മതിയാവൂ.മനുഷ്യാവകാശം സംരക്ഷിക്കാൻ നിലകൊള്ളുന്ന എല്ലാ പ്രസ്ഥാനങ്ങളും സദാചാരഗുണ്ടകൾക്കെതിരെ നടക്കുന്ന പ്രതീകാത്മക പോരാട്ടത്തെ പിന്തുണക്കുകയാണ് വേണ്ടത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.