എടക്കര: പുഴുവും, പഴുതാരയും, കമ്പിയും,
ചെള്ളും പൊടിയും, മണ്ണും നിറഞ്ഞ അരിയും വില്‍പ്പനക്ക്. മുന്‍പ് പൊതുവിതരണ
കേന്ദ്രങ്ങളിലായിരുന്നു ഇത്തരം അരി കാര്‍ഡുടമകള്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ കാലം മാറിയതോടെ പുഴുവരിക്കുന്നതും മാലിന്യങ്ങള്‍ നിറഞ്ഞതുമായ അരി
എവിടെയും കാണാനില്ല. എന്നാല്‍ ചുങ്കത്തറയിലെ പ്രമുഖ മൊത്ത വ്യാപാര
സ്ഥാപനത്തില്‍ ഏറ്റവും വൃത്തികേടുകള്‍ നിറഞ്ഞ അരി വില്‍പ്പനക്ക്
വച്ചിരിക്കുന്നത് ആരെയും അമ്പരപ്പിക്കും. അതും കിലോയ്‌ക്ക് പതിനാറ്
രൂപക്ക്. ചുങ്കത്തറ മാര്‍ത്തോമ്മാ ജംഗഷന് സമീപത്തുള്ള മൊത്ത വ്യാപാര
സ്ഥാപനത്തിലാണ് വ്യാപാര സമൂഹത്തിന് മൊത്തം അപമാനം സൃഷ്‌ടിക്കുന്ന
രീതിയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ അരി വില്‍പ്പനക്കായി വച്ചിരിക്കുന്നത്.
തറയില്‍നിന്നും അടിച്ചുവാരിയെടുത്ത, മൃഗങ്ങള്‍ക്ക്‌പോലും കൊടുക്കാന്‍
പറ്റാത്ത വിധത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞതാണീ അരി. വിവരം സിവില്‍ സപ്ലൈസ്
അധികൃതരെ അറിയിച്ചപ്പോള്‍ ഞായറാഴ്‌ചയായതിനാല്‍ അവധിയണെന്ന മറുപടിയാണ്
പരാതിക്കാരന് ലഭിച്ചത്. ഉദേ്യാഗസ്ഥരെ സ്വാധീനിച്ച് ഭക്‌ഷ്യ സുരക്ഷാ
നിയമങ്ങള്‍ കാറ്റില്‍ പറത്തി നാടിന് അപമാനമായ രീതിയില്‍ വ്യാപാരം
നടത്തുന്ന ഇവര്‍ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തുന്നതായും
ആക്ഷേപമുണ്ട്.







