Home » » ആറന്മുളയ്ക്ക് പിന്നാലെ ശബരിമല വിഷയത്തിലും ബി.ജെ.പി. സംസ്ഥാന ഘടകത്തിന് തിരച്ചടി.

ആറന്മുളയ്ക്ക് പിന്നാലെ ശബരിമല വിഷയത്തിലും ബി.ജെ.പി. സംസ്ഥാന ഘടകത്തിന് തിരച്ചടി.

Written By Unknown on Sunday, 8 March 2015 | 10:58

പത്തനംതിട്ട: ആറന്മുളയ്ക്ക് പിന്നാലെ ശബരിമല വിഷയത്തിലും ബി.ജെ.പി. സംസ്ഥാന ഘടകത്തിന് തിരച്ചടി. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്താന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ബി.ജെ.പി കേരള ഘടകം വെട്ടിലായത്. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയാണ് സര്‍ക്കാര്‍ നലപാട് വ്യക്തമാക്കിയത്. പൊതുസമൂഹത്തിനു മുന്നില്‍ ഉത്തരമില്ലാതെ കുഴങ്ങുകയാണ് സംസ്ഥാന നേതാക്കള്‍. അതേസമയം തീരുമാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ തന്നെ അനിഷ്ടം രൂപപ്പെട്ടെന്നാണ് സൂചന.
പുരാതന മന്ദിരങ്ങളെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ വകുപ്പില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമല വികസനത്തിനായി രൂപപ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര ഫണ്ട് ഇക്കാരണത്താല്‍ നഷ്ടമാകും. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല വികസനത്തിനുള്ള പദ്ധതി രേഖകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച നിവേദനവും ഈ സാഹചര്യത്തില്‍ വിഫലമാകും. വര്‍ഷങ്ങളായി നിലനിന്ന ശബരിമല വികസന സ്വപ്നങ്ങളാണ് ഇതോടെ പൊലിയുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെട്ടിലായത് ബി.ജെ.പി. സംസ്ഥാന ഘടകമാണ്. ആറന്മുള പോലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം കൂട്ടാന്‍ സഹായിച്ച ഘടകമാണ് ശബരിമലയും. ദേശീയ തീര്‍ഥാടക കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് മോദി ശബരിമല സന്ദര്‍ശിക്കുമെന്ന് പ്രചരിപ്പിച്ച ബി.ജെ.പി സന്ദര്‍ശനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതോടെ പ്രചരണം അവസാനിപ്പിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ്
ആറന്മുളയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് പുറത്തു വരുന്നത്. ഇതോടെ പ്രതിസന്ധിയിലായ ബി.ജെ.പിക്ക് ശബരിമല വിഷയത്തിലും തിരിച്ചടി നേരിട്ട അവസ്ഥയിലാണ്. ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുമെന്ന അവസ്ഥയില്‍ ആറന്മുളയെപ്പറ്റി വിശദീകരണം നല്‍കിയ നേതൃത്വം ശബരിമലയുടെ കാര്യത്തില്‍ പാലിക്കുന്ന മൗനം പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയതായി സൂചനയുണ്ട്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.