മലപ്പുറം: സാമൂഹിക ശാക്തീകരണം യാഥാര്‍ഥ്യമാകാന്‍ സമൂഹത്തിന്റെ
അര്‍ധപാതികളായ സ്‌ത്രീസമൂഹത്തില്‍ രാഷ്ട്രീയ ബോധം വളരണമെന്ന് എസ്.ഡി.പി.ഐ
സംസ്ഥാനകമ്മിറ്റിയംഗം എ കെ അബ്ദുല്‍മജീദ്. ലോക വനിതാ ദിനാചരണത്തിന്റെ
ഭാഗമായി എസ്.ഡി.പി.ഐ വനിതാ വിഭാഗം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
വനിതാബോധവല്‍ക്കരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുര്‍ബലരെന്നു പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുന്നതിലൂടെ സ്‌ത്രീകളുടെ സ്വയം
ശാക്തീകരണത്തിനുള്ള സാധ്യതകള്‍ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അഡ്വ. റനീഷ ഉദ്‌ഘാടനം ചെയ്‌തു. ലൈലാ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. റനീഷ, കുന്നില്‍ ഷാജഹാന്‍, ഷൈല നുജൂം, എന്‍ ഹബീബ, സുനിയ സിറാജ്, കെ ഖൈറുന്നീസ സംസാരിച്ചു.
മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അഡ്വ. റനീഷ ഉദ്‌ഘാടനം ചെയ്‌തു. ലൈലാ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. റനീഷ, കുന്നില്‍ ഷാജഹാന്‍, ഷൈല നുജൂം, എന്‍ ഹബീബ, സുനിയ സിറാജ്, കെ ഖൈറുന്നീസ സംസാരിച്ചു.