പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരായ കേസുകളില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം. ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകളുടെ തുടരന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നെന്ന ആക്ഷേപങ്ങളത്തെുടര്‍ന്നാണ് ഡി.ജി.പി മാര്‍ഗനിര്‍ദേശം നല്‍കിയത്. കൊള്ളപലിശക്കാരെ പോലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കോടതിയില്‍നിന്ന് സര്‍ച്ച് വാറണ്ട് വാങ്ങിയോ കോടതിക്ക് സര്‍ച്ച് മെമ്മോറാണ്ടം അയച്ചോ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിച്ച് അക്കൗണ്ടുകളും രേഖകളും പരിശോധിക്കാം.
പണമിടപാട് സ്ഥാപനങ്ങള്‍ വാണിജ്യനികുതി വകുപ്പ് ലൈസന്‍സ് ഇല്ലാതെയോ പുതുക്കാതെയോ പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെിയാല്‍ മണി ലെന്‍ഡേഴ്സ് ആക്ട് 17ാം വകുപ്പ് പ്രകാരം കേസെടുക്കണം. വാണിജ്യബാങ്കുകള്‍ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയുടെ രണ്ട് ശതമാനം കൂടുതല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഈടാക്കിയതായി തെളിഞ്ഞാല്‍ കേരള പ്രൊഹിബിഷന്‍ ഓഫ് ചാര്‍ജിങ് എക്സോര്‍ബിറ്റന്‍റ് ഇന്‍ററസ്റ്റ് ആക്ട് 2012ലെ ഒമ്പതാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരും ഏജന്‍റുമാരും നടത്തുന്ന കുറ്റക്യത്യങ്ങള്‍ പണമിടപാടുകാരന്‍ നേരിട്ട് ചെയ്യുന്നതിന് തുല്യമായതിനാല്‍ ഇത്തരം കേസുകളില്‍ ലൈസന്‍സിയെക്കൂടി പ്രതി ചേര്‍ക്കണം.
പണമിടപാടുകാരന്‍െറ ഭീഷണിയത്തെുടര്‍ന്ന് കടക്കാരന്‍ ആത്മഹത്യ ചെയ്താല്‍ അത് അഞ്ചു വര്‍ഷം കഠിനതടവ് ലഭിക്കുന്ന കുറ്റമാണ്. ഇത്തരം കേസുകളില്‍ ലൈസന്‍സിക്കെതിരെ പ്രൊഹിബിഷന്‍ ഓഫ് ചാര്‍ജിങ് എക്സോര്‍ബിറ്റന്‍റ് ഇന്‍ററസ്റ്റ് ആക്ട് 9(2) വകുപ്പ് പ്രകാരം കേസെടുക്കണം. കൈവായ്പ വാങ്ങിയശേഷം തിരികെ നല്‍കാതിരിക്കാനും വ്യക്തിവിരോധം തീര്‍ക്കാനുമായി പരാതി നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ പരാതികളില്‍ സൂക്ഷ്മ പരിശോധന ആവശ്യമാണ്.

തുക എഴുതാത്ത ചെക്കുകളും വിവരങ്ങള്‍ എഴുതാത്ത ഒപ്പിട്ട പേപ്പറുകളും വാങ്ങി വെക്കുന്നത് ഇടപാടുകാരെ ഭീഷണിപ്പെടുത്തുക ലക്ഷ്യമിട്ടായതിനാല്‍ ഇവയും പ്രതികള്‍ക്കെതിരായ തെളിവുകളായി കൊണ്ടുവരണമെന്ന് ഡി.ജി.പിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.
ഇടപാടുകാരെ പണമിടപാടുകാരനോ ഏജന്‍േറാ ഭീഷണിപ്പെടുത്തി പണം ഈടാക്കിയതായി തെളിഞ്ഞാല്‍ ഐ.പി.സി 384 വകുപ്പ് പ്രകാരം കേസെടുക്കണം. പണമിടപാട് സ്ഥാപനങ്ങള്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ കമ്പനി ഡയറക്ടര്‍മാരെ കേസില്‍ പ്രതി ചേര്‍ക്കണം.

കേസിനെ ബലപ്പെടുത്താന്‍ ഇടപാട് സ്ഥാപനം കടക്കാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്‍െറ രേഖ തെളിവായി എടുക്കാം. പണമിടപാട് സ്ഥാപനങ്ങള്‍ ഗുണ്ടകളെ ഏജന്‍റുമാരായി വെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരമാളുകളുടെ മുമ്പും ഇപ്പോഴത്തേതുമായ പശ്ചാത്തലം പരിശോധിക്കണമെന്നും ഡി.ജി.പിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.