Home » » വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച കേസില്‍ പോലീസിനെതിരേ വനിതാകമ്മീഷന്‍.

വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച കേസില്‍ പോലീസിനെതിരേ വനിതാകമ്മീഷന്‍.

Written By Unknown on Monday, 8 December 2014 | 21:16

മലപ്പുറം: വീട്ടമ്മയുടെ നഗ്ന ചിത്രം മോര്‍ഫ്‌ ചെയ്‌തു വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ പോലീസിനെതിരേ വനിതാകമ്മീഷന്‍. വീട്ടമ്മ പരാതിപ്പെട്ടിട്ടും പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ വനിതാക്കമ്മീഷന്‍ പറഞ്ഞു.
സ്‌ത്രീകളുടെ പരാതികളില്‍ പോലീസ്‌ അലംഭാവത്തിനെതിരേ ആഭ്യന്തരമന്ത്രി, ഡി.ജി.പി. എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുമെന്ന്‌ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ്‌ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വാറന്‍ഡുകളില്‍ നടപടി സ്വീകരിക്കാന്‍ പോലും നിലവില്‍ കാലതാമസം നേരിടുകയാണ്‌. ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
മലപ്പുറത്തുള്ള ഒരു വീട്ടമ്മയുടെ ചിത്രമാണ്‌ വാട്‌സ് ആപ്പിലെത്തിയത്‌. കേസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്‌ വീട്ടമ്മയുടെ വിദേശത്തുള്ള ഭര്‍ത്താവ്‌ നാട്ടിലെത്തി ഉന്നത പോലീസ്‌ വൃത്തങ്ങളില്‍ പരാതിപ്പെട്ട ശേഷമാണു അനേ്വഷണം നടത്തി ഒരാളെ അറസ്‌റ്റു ചെയ്‌തത്‌.വീട്ടമ്മയുടെ നഗ്ന ചിത്രം മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച എല്ലാവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഗൗരവവും വേഗതയോടു കൂടിയ അനേ്വഷണമില്ലെങ്കില്‍ ഇത്തരം കേസില്‍ സ്‌ത്രീകള്‍ പരാതിപ്പെടാന്‍ ഭയക്കും. വ്യക്‌തിബന്ധം കുറയുന്നതും അണുകുടുംബങ്ങള്‍ കൂടുന്നതും ആശയ വിനിമയത്തിന്‌ അനുയോജ്യരായവര്‍ ഇല്ലാത്തുമാണു അതിക്രമങ്ങളും പരാതികളും വര്‍ധിക്കാന്‍ കാരണമെന്നു കമ്മിഷന്‍ വിലയിരുത്തി. ചതിയില്‍പ്പെടാതിരിക്കാനുള്ള ജാഗ്രത സ്‌ത്രീകള്‍ക്കുണ്ടാവണമെന്നും കമ്മിഷന്‍ ഓര്‍മിപ്പിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.