കൊച്ചി: കൗണ്‍സലിംഗ് ജോലി നടത്തുന്നയാളെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവ് തനിയ്ക്ക് ലിംഗമാറ്റ ശസത്രക്രിയ നടത്താനാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൊല്ലം പെരിനാട് ചിറ്റയം സ്വദേശി സാനു അലക്‌സ് കുരിശിങ്കലി (22)നെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പുരുഷന്മാരില്‍ നിന്നും കൂടുതല്‍ പണം തട്ടാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാണു കൊച്ചിയില്‍ തട്ടിപ്പു നടത്തിയതെന്ന് ഇയാല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.കലൂര്‍ സ്വദേശിയായ കൗണ്‍സിലറെ സമീപിച്ച് തനിക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി. പിന്നീട് ഇയാളെ ഭീഷണിപ്പെടുത്തി സ്ത്രീ വേഷത്തില്‍ ഇയാളോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. പിന്നീട് ഇതു വീട്ടുകാരെയും ബന്ധുക്കളെയും കാട്ടുമെന്ന് പറഞ്ഞ് ബലപ്രയോഗത്തിലൂടെ മാലയും മോതിരവും തട്ടിയെടുക്കുകയായിരുന്നു. ബംഗ്ലൂരുവില്‍ താമസിച്ചു വരികയായിരുന്ന അലക്‌സ് അടുത്തിടെയാണ് കൊച്ചിയിലെത്തിയത്.ബംഗ്ലൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് സോനു അലക്‌സിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നുണ്ട്. ഈസ്ട്രജന്‍ കുത്തിവയ്പ് അടക്കമുള്ള രീതികളിലൂടെ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച ഇയാള്‍ രൂപമാറ്റ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
ഇതിനു വേണ്ടിയുള്ള പണം സ്വരുക്കൂട്ടുകയായിരുന്നു കൊച്ചിയിലെത്തിയതിന്റെ ലക്ഷ്യം. മറ്റു പലരേയും അലക്‌സ് ഇതുപോലെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. സ്വവര്‍ഗ രതിക്കാരായ ചിലരാണ് തട്ടിപ്പിന് ഇരയായത്. ഇവരെ താന്‍ താമസിച്ചിരുന്ന നഗരത്തിലെ ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തും.പിന്നീട് സ്ത്രീ വേഷത്തിലുള്ള അലക്‌സിന്റെ കൂടെ നിര്‍ത്തി ബലമായി ഫോട്ടോയെടുക്കും. കുടുംബാംഗങ്ങളെ ഫോട്ടോ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരുകയായിരുന്നു പതിവ്. തട്ടിപ്പിന്നിരയായവര്‍ പരാതിപ്പെടാന്‍ തയ്യാറാവാത്തത് കൂടുതല്‍ ബലമായി.