Home » » ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയത് ചെന്നിത്തലയും കെ.ബാബുവും;വി.എസ്.അച്യുതാനന്ദൻ.

ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയത് ചെന്നിത്തലയും കെ.ബാബുവും;വി.എസ്.അച്യുതാനന്ദൻ.

Written By Unknown on Monday, 5 January 2015 | 02:25

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ.ബാബുവും ആണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു. ബാർ കോഴ കേസിൽ മന്ത്രിമാരായ ചെന്നിത്തല, ബാബു, കെ.എം.മാണി എന്നിവർ രാജിവച്ച വിചാരണ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാർ കോഴ വിവാദത്തിൽ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. രണ്ട് കോൺഗ്രസ് മന്ത്രിമാർക്ക് കോഴ നൽകിയെന്നാണ് ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മൊഴി നൽകിയത്. ഈ മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ.ബാബുവുമാണ്. ഈ മന്ത്രിമാർ തങ്ങളുടെ മണ്ഡലങ്ങളിൽ എത്തുന്പോൾ താടിക്കു പിടിച്ച് നിറുത്തി എത്ര രൂപ കോഴ വാങ്ങിയെന്ന് ചോദിക്കണം. എന്നാൽ അവരെ ശാരീരികമായി ഉപദ്രവിക്കരുതെന്നും വി.എസ് പറഞ്ഞു. 

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ബാർ കോഴ അന്വേഷണത്തിൽ വിജിലൻസും അവരെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ്. അതിനാൽ തന്നെ ഇവർ രാജിവയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ കിളിർത്താൽ അതും തണലാണെന്നാണ് ഉമ്മൻചാണ്ടി കരുതുന്നത്.  ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.