Home » , » ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ നടൻ ദിലീപ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ നടൻ ദിലീപ്.

Written By Unknown on Monday, 5 January 2015 | 02:29

കൊച്ചി: പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ നടൻ ദിലീപ് 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ചാലക്കുടിയിൽ ദിലീപിന്റെ മൾട്ടിപ്ലക്സ്,​ കൈയ്യേറിയ ഭൂമിയിലാണ് നിർമിക്കുന്നതെന്ന് വാർത്ത നൽകിയതിനെതിരെയാണ് കേസ്. 

നോട്ടീസിന്  പത്ത് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസിൽ പറയുന്നത്. കേരളത്തിൽ പ്രചാരം കൂട്ടാൻ ശ്രമിക്കുന്ന ഈ പത്രം ഒരു നല്ല പത്രത്തിന് ആവശ്യമായ സാമാന്യ നിലവാരം പോലും കാണിച്ചില്ല. വസ്തുതകളും രേഖകളും പരിശോധിക്കാതെയാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത കാരണം തനിക്കുണ്ടായ മാനഹാനി നികത്താനാവാത്തതാണെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.രാംകുമാർ മുഖനേ അയച്ച നോട്ടീസിൽ പറയുന്നു. 

മൾട്ടിപ്ലക്സ് നിർമിച്ച ഭൂമി കൊച്ചിയിലെ മുൻ രാജകുടുംബത്തിന്റെതാണെന്നാണ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. റെവന്യൂ രേഖകളിൽ മിച്ചഭൂമിയായാണ് ഈ വസ്തു രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2006ൽ ബിജു ഫിലിപ്പ്, ആഗസ്റ്റിൻ പോൾ, സജി എന്നിവരിൽ നിന്നായി ദിലീപ് 92.9 സെന്റ് ഭൂമി വാങ്ങിയതിന്റെ സർക്കാർ രേഖയുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് റെവന്യൂ ഭൂമിയല്ലെന്ന് തൃശൂർ ജില്ലാ കളക്ടറും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.