Home » » മോഡി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്‌ ജനദ്രോഹപരവും കേരളത്തോടുള്ള പ്രതികാരവും-എസ്‌ഡിപിഐ

മോഡി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്‌ ജനദ്രോഹപരവും കേരളത്തോടുള്ള പ്രതികാരവും-എസ്‌ഡിപിഐ

Written By Unknown on Sunday, 1 March 2015 | 08:07

കോഴിക്കോട്‌: രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക്‌ നല്ല ദിനങ്ങള്‍ക്ക്‌ പകരം ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്നതാണ്‌ നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രഥമ ബജറ്റെന്ന്‌ എസ്‌.ഡി.പി.ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി അഭിപ്രായപ്പെട്ടു. ബജറ്റ്‌ അവതരണ വേളയില്‍ സാമ്പത്തിക ശക്തികള്‍ക്ക്‌ കോട്ടംവരാതിരിക്കാന്‍ അരുണ്‍ ജറ്റ്‌ലി അതീവ ജാഗ്രതയാണ്‌ പുലര്‍ത്തിയത്‌. പൊതുഖജനാവിലേക്ക്‌ ലഭിക്കേണ്ട 5.45 ലക്ഷം കോടി രൂപയാണ്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ ഒഴിവാക്കികൊടുത്തത്. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതിയിളവ്‌ ഇതിനു പുറമെയാണ്‌. സാധാരണക്കാരുടെ മേല്‍ അധികഭാരം ചുമത്തുന്ന ബജറ്റില്‍ ജനോപകാരപ്രദമായതൊന്നും മുന്നോട്ടുവയ്‌ക്കാന്‍ മോഡി സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല.

പരമ്പരാഗതമേഖലയെയും കാര്‍ഷികമേഖലയെയും അവഗണിച്ച ബജറ്റ്‌ പ്രവാസി സമൂഹത്തെ പരിഗണിക്കുക പോലും ചെയ്‌തിട്ടില്ല. ബിജെപിക്ക്‌ കേരളത്തോടുള്ള പ്രതികാരം എത്രയുണ്ടെന്ന്‌ ബജറ്റ്‌ അടിമുടി ബോധ്യപ്പെടുത്തുന്നുണ്ട്‌. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന ചെറിയ മാറ്റം വീണ്ടും ജനങ്ങളെ ദ്രോഹിക്കാനുള്ള അവസരമായി എണ്ണക്കമ്പനികള്‍ ഉപയോഗിച്ചത്‌ അരുണ്‍ ജറ്റ്‌ലിയുടെ ബജറ്റിന്റെ മറവിലാണ്‌. ജനദ്രോഹ ബജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനക്കെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അഷ്‌റഫ്‌ മൗലവി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.