കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ കാര്യവും ഏതൊക്കെ സീറ്റിൽ മത്സരിക്കണമെന്ന കാര്യങ്ങളും ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിശ്വൻ.
മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിൽ ഉണ്ട്. പിണറായി വിജയൻ അക്കൂട്ടത്തിലൊരാളാണെന്നാവും ഇ.പി.ജയരാജൻ ഉദ്ദേശിച്ചത്. ഇതു സംബന്ധിച്ച കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് സമയത്തായിരിക്കും ചർച്ച ചെയ്യുക. തിരഞ്ഞെടുപ്പിന് ശേഷമാണല്ലോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും വൈക്കം വിശ്വൻ പറഞ്ഞു.