ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം. രാഹുല്‍ അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്താലുടന്‍ പ്രിയങ്കയുടെ നിയമനമുണ്ടാകുമെന്നു സൂചന.
അവധി കഴിഞ്ഞു മടങ്ങിയെത്തുന്ന രാഹുല്‍ പാര്‍ട്ടിയില്‍ വന്‍അഴിച്ചുപണിക്കു തുടക്കമിടുമെന്നും സംസ്‌ഥാന നേതൃത്വങ്ങളിലുള്‍പ്പെടെ മാറ്റമുണ്ടാകുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് പ്രിയങ്കയെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം സജീവമായത്. ഇതേസമയം, സോണിയാ ഗാന്ധി സജീവ രാഷ്‌ട്രീയത്തില്‍നിന്നു വിരമിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരേ നേതാക്കള്‍ രംഗത്തുവന്നു.
സോണിയാ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഇനിയും ലഭ്യമാകുമെന്ന് മുന്‍ നിയമ മന്ത്രികൂടിയായ അശ്വിനി കുമാര്‍ പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ ആവശ്യം. സോണിയയും രാഹുലുമായി ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലയും രാഹുല്‍ ഗാന്ധിക്ക് നല്‍കണമെന്നു മുതിര്‍ന്ന നേതാവ് കമല്‍ നാഥ് അഭിപ്രായപ്പെട്ടു. ഏപ്രില്‍ ആദ്യം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണു നേതാക്കള്‍ നല്‍കുന്ന സൂചന.