Home » , » ജഗ്‌മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലപ്പത്ത്‌.

ജഗ്‌മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലപ്പത്ത്‌.

Written By Unknown on Sunday, 1 March 2015 | 23:48

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലപ്പത്തേക്ക്‌ ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും. ശ്രീനിവാസനെ അയോഗ്യനാക്കിയ സ്‌ഥാനത്ത്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഡാല്‍മിയ തെരഞ്ഞെടുക്കപ്പെട്ടു. സഞ്‌ജയ്‌ പട്ടേല്‍ ബിസിസിഐ സെക്രട്ടറിയായി തുടരും. ശ്രീനിവാസന്‍ പക്ഷത്തെ ശക്‌തികേന്ദ്രം അനിരുദ്ധ്‌ ചൗധരിയാണ്‌ ട്രഷറര്‍.
പത്തു വര്‍ഷത്തിന്‌ ശേഷമാണ്‌ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക്‌ വീണ്ടും വരുന്നത്‌. ശ്രീനിവാസന്റെയും ശരദ്‌പവാറിന്റെയും ക്യാമ്പിന്റെ പിന്തുണ ഉറപ്പാക്കപ്പെട്ടിരുന്നതിനാല്‍ ഡാല്‍മിയ പ്രസിഡന്റാകുമെന്ന്‌ നേരത്തേ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. മൂന്‍ ഐസിസി പ്രസിഡന്റ്‌ കൂടിയാണ്‌ ഡാല്‍മിയ.
തെരഞ്ഞെടുക്കപ്പെടാനുള്ള രണ്ടു വൈസ്‌ പ്രസിഡന്റ്‌മാരില്‍ ഒരാളായി ടി സി മാത്യൂ മത്സരിക്കുന്നുണ്ട്‌. പശ്‌ചിമമേഖലാ വൈസ്‌ പ്രസിഡന്റായി ടി സി മാത്യൂ വിജയിച്ചേക്കും എന്ന്‌ തന്നെയാണ്‌ സൂചനകള്‍. അതേസമയം പ്രഖ്യാപനം നടത്തിയിട്ടുള്ളതില്‍ ശ്രീനിവാസന്‍ പക്ഷത്തിന്‌ മൃഗീയമായ ഭൂരിപക്ഷമാണ്‌ കിട്ടുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.