തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങളില്‍ താന്‍ മുന്നിലുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഈ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അഴിമതിക്കെതിരെ നിയമ സഭയില്‍ പ്രതിപക്ഷം ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും അഴിമതിക്കെതിരെ ശക്‌തമായ പോരാട്ടം നടത്തും. ഈ കാര്യത്തില്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വി.എസ്. വ്യക്‌തമാക്കി.








