നിലമ്പൂര്‍: വഴിക്കടവ് റെയ്‌ഞ്ചിലെ
കരിയംമുരിയം വനത്തില്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പോത്തുകല്‍
ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോടാലിപ്പൊയില്‍ മാതിപ്പൊട്ടി
79-പ്ലെേന്റഷനിലാണ് ആറ് വയസ് പ്രായം വരുന്ന മോഴ ആനയെ ചരിഞ്ഞ നിലയില്‍
കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വനത്തില്‍ ആടുകളെ തീറ്റാന്‍ പോയ
സ്‌ത്രീകളാണ് ആനയെ കണ്ടത്. ആനയുടെ ജഢത്തിന് മൂന്ന് ദിവസത്തിലേറെ
പഴക്കമുന്നെ് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആനയുടെ അലര്‍ച്ച
മാതിപ്പൊട്ടി ഭാഗങ്ങളില്‍ കേട്ടതായി സമിപവാസികള്‍ പറയുന്നു. ആനയുടെ വയര്‍
പൊട്ടി കുടല്‍മാല പുറത്ത് വന്ന നിലയിലാണ്. ആനകള്‍ തമ്മിലുണ്ടായ
ആക്രമണത്തില്‍ പരിക്കേറ്റതാകാമെന്ന നിഗമനത്തിലാണ് വനപാലകര്‍. ഇന്ന്
പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
പോത്തുകല്‍ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസര്‍ അശോക് കുമാര്‍, ഫോറസ്റ്റര്‍ എം
വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി ജഢത്തിന്
കാവല്‍ ഏര്‍പ്പെടുത്തി.







