കൊല്ലൂര്‍ : കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം
മഹാരഥോല്‍സവം മാര്‍ച്ച് ഏഴു മുതല്‍ 16 വരെ നടക്കും. ഏഴിനു രാവിലെ രാവിലെ
11നു കൊടിയേറ്റ് നടക്കും. 14നു വൈകിട്ട് അഞ്ചിനാണു പ്രധാന ചടങ്ങായ
രഥംവലി.
ഏഴിനു രാവിലെ 8.30നു ഗണപതി പ്രാര്‍ഥനയോടെ ഉല്‍സവ ചടങ്ങുകള്‍ ആരംഭിക്കും. വിവിധ ചടങ്ങുകള്‍ക്കു ശേഷം രാവിലെ 11ന് തന്ത്രിയും പൂജാരിമാരും ചേര്‍ന്ന് ഉല്‍സവത്തിനു കൊടിയുയര്‍ത്തും. തുടര്‍ന്നു 13വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒമ്പതിനു യഥാക്രമം മയൂരാരോഹണോല്‍സവം, ഡോലാരോഹണോല്‍സവം, പുഷ്‌പമണ്ഡപാരോഹണോല്‍സവം, വൃഷഭാരോഹണോല്‍സവം, ഗജാരോഹണോല്‍സവം, സിംഹാരോഹണോല്‍സവം എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു കട്ടെ പൂജയുമുണ്ടാകും.
പ്രധാന ചടങ്ങായ മഹാരഥോല്‍സവം നടക്കുന്ന 14നു രാവിലെ എട്ടിനു മുഹൂര്‍ത്തബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. ഒമ്പതിനു ക്ഷിപ്രബലി, 9.45നു രഥബലി, രഥാരോഹണം, രഥചലനം എന്നിവ നടക്കും. വൈകിട്ട് അഞ്ചിനു രഥംവലി നടക്കും. നാലമ്പലം വിട്ടു പുറത്തിറങ്ങുന്ന ദേവീ വിഗ്രഹമേറ്റിയ രഥം ക്ഷേത്രനടയില്‍ നിന്നു ബസ് സ്റ്റാന്‍ഡ് റോഡില്‍ ഓലക മണ്ഡപം വരെയും തിരിച്ചും വലിച്ചെഴുന്നള്ളിക്കുന്നതോടെ മഹാരഥംവലി പൂര്‍ത്തിയാവും.
15നു വൈകിട്ട് ഏഴിനു ഓക്കുളി, അവഭൂത സ്‌നാനം, 16നു രാവിലെ 7.30നു അശ്വാരോഹണോല്‍സവം, 8.30നു മഹാപൂര്‍ണാഹൂതി എന്നിവ നടക്കും. 9.30ന് ഉല്‍സവത്തിനു സമാപനം കുറിച്ച് ധ്വജാവരോഹണവും പൂര്‍ണ കുംഭാഭിഷേകവും നടക്കും.