Home » » പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദമാണെന്നു;വി എം സുധീരന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദമാണെന്നു;വി എം സുധീരന്‍

Written By Unknown on Wednesday, 4 March 2015 | 19:35

കോഴിക്കോട്‌: ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക്‌ തീവ്രവാദമാണെന്നും ഇത്‌ അനുവദിക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റിന്റെ ഉഗ്രശാസന. ഗ്രൂപ്പില്ലാതെ പ്രവര്‍ത്തകര്‍ക്ക്‌ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള സാഹചര്യമൊരുക്കാന്‍ നിലവിലെ ഗ്രൂപ്പ്‌ മാേനജര്‍മാര്‍ ശ്രദ്ധിക്കണം. ഈ നിര്‍ദേശത്തെ ഉപദേശമായോ താക്കീതായോ സ്വീകരിക്കാമെന്നും സുധീരന്‍ അറിയിച്ചു. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരും ഡി.സി.സി. പ്രസിഡന്റുമാരും സന്നിഹിതരായിരുന്ന വേദിയെ നോക്കി സുധീരന്‍ പറഞ്ഞു.
കോഴിക്കോട്‌ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ കോണ്‍ഗ്രസ്‌ പ്രതിനിധികളുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെ.പി.സി.സി. ശുദ്ധികലശത്തിനൊരുങ്ങുകയാണെന്ന സൂചനയാണു സുധീരന്‍ നല്‍കിയത്‌. സ്‌ഥാനാര്‍ഥികളുടെ വിജയത്തിനു കളമൊരുക്കുകയാണു നേതാക്കള്‍ ചെയേ്േണ്ടത്‌. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, ടി.സിദ്ദിഖ്‌, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവരടക്കം ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ സജീവമായ നിരവധി നേതാക്കന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഗ്രൂപ്പുകള്‍ക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ്‌ ആഞ്ഞടിച്ചത്‌. ഗ്രൂപ്പുകളിയുമായി മുന്നോട്ടു പോകുന്ന നേതാക്കള്‍ക്കെതിരേ സീനിയര്‍ - ജൂനിയര്‍ വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്‌തമാക്കി. ഗ്രൂപ്പ്‌ വക്‌താക്കളായ നോതാക്കള്‍ക്ക്‌ ആദ്യം കാരണം കാണിക്കല്‍ നോട്ടീസ്‌ അയയ്‌ക്കും. ഇത്തരം നോട്ടീസ്‌ കൈപ്പറ്റാതിരിക്കാന്‍ ഓരോ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം പാര്‍ട്ടിക്കാണ്‌. ആദ്യം പാര്‍ട്ടിയും പിന്നെ പാര്‍ട്ടിയുടെ വിജയവുമാണ്‌ വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
തെരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികളും പാര്‍ട്ടിയുമായി ബന്ധം ഉണ്ടാകുന്നില്ല. പാര്‍ട്ടിയും തദ്ദേശഭരണ പ്രതിനിധികളും തമ്മില്‍ ഏകോപനമില്ല. ഈ തെരഞ്ഞെടുപ്പോടെ ഈ ശൈലി തിരുത്തണം. ഇതിനായി കെ.പി.സി.സി. മാര്‍ഗരേഖ തയാറാക്കുന്നുണ്ട്‌. ജനപ്രതിനിധികള്‍, മന്ത്രിമാര്‍ പാര്‍ട്ടിയുടെ താഴെത്തലം മുതല്‍ കെ.പി.സി.സി. വരെയുള്ള ഭാരവാഹികള്‍ തുടങ്ങി എല്ലാവര്‍ക്കും ബാധകമായ രീതിയിലാണു മാര്‍ഗരേഖ. ജില്ലകളിലെ അഭിപ്രായം രൂപീകരിച്ച്‌ കരട്‌ മാര്‍ഗരേഖ തയാറാക്കാന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജി ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
മാര്‍ഗരേഖയുടെ കരട്‌ തയാറായാല്‍ ചര്‍ച്ച ചെയ്‌ത്‌ യഥാര്‍ഥ്യമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാവണം. ഗ്രൂപ്പ്‌ മറന്നു ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കാം. ഇതിനായി ഓരോ പ്രവര്‍ത്തകരും സ്വയം തയാറാവണം. ഇന്നു പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പലകാര്യങ്ങളിലും മാറ്റമുണ്ടാവണം-സുധീരന്‍ പറഞ്ഞു. വര്‍ധിപ്പിച്ച കെട്ടിടനികുതി പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ ഇടയാക്കുന്നുണ്ട്‌. വര്‍ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.