കോട്ടയം: കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി. ദേശീയ നേതൃത്വത്തിന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും പിന്തുണയാണ് കാനത്തിന് തുണയായത്. അവാസാന നിമിഷം വരെ മത്സര രംഗത്ത് ഉറച്ച് നിന്ന കെ.ഇ ഇസ്‌മയില്‍ പിന്‍മാറിയതോടെയാണ് കാനത്തെ തെരഞ്ഞെടുത്തത്.
കെ.ഇ ഇസ്‌മയിലിനെ അനുനയിപ്പിച്ച് മത്സരം ഒഴിവാക്കാന്‍ ദേശീയ നേതൃത്വം ശക്‌തമായ ഇടപെടല്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഇസ്‌മയില്‍ പിന്‍മാറിയത്. തെരഞ്ഞെടുപ്പിനായി രഹസ്യ ബാലറ്റ് വരെ തയ്യാറായിരുന്നു. സംസ്‌ഥാന കൗണ്‍സിലില്‍ 56 പേരുടെ പിന്തുണ കാനം ഉറപ്പിച്ചതോടെയാണ് ഇസ്‌മയില്‍ പിന്‍മാറിയത്.
ട്രേഡ് യൂണിയന്‍ രംഗത്ത് നിന്നാണ് കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ അമരത്തേക്ക് വരുന്നത്. നിലവില്‍ അദ്ദേഹം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയാണ്. 1950ല്‍ കോട്ടയം ജില്ലയിലെ വാഴൂരില്‍ ജനിച്ച കാനം രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി, യുവജന പ്രസ്‌താനങ്ങളിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. വിദ്യാര്‍ത്ഥി, യുവജന പ്രസ്‌താനങ്ങളില്‍ കഴിവ് തെളിയിച്ച കാനം 20-ാം വയസില്‍ സി.പി.ഐയുടെ സംസ്‌ഥാന നേതൃനിരയിലെത്തി. 28-ാം വയസില്‍ അദ്ദേഹം സി.പി.ഐയുടെ സംസ്‌ഥാന സെക്രട്ടറിയേറ്റിലെത്തി.
1982ലും 1987ലും വാഴൂരില്‍ നിന്ന് നിയമസഭയിലെത്തി. നിയമസഭാ സാമാജികനെന്ന നിലയിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ചവച്ച നേതാവാണ് കാനം.








