Home » » ബാര്‍ കോഴ ; മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം.

ബാര്‍ കോഴ ; മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം.

Written By Unknown on Wednesday, 29 April 2015 | 06:50

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. എറണാകുളം യൂണിറ്റാകും അന്വേഷിക്കുക. ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ എറണാകുളത്ത് വച്ചാണ് ഇടപാടുകള്‍ നടന്നതെന്ന് പറഞ്ഞിരിക്കുന്നതിനാലാണ് എറണാകുളം യൂണിറ്റിനെ അന്വേഷണം ഏല്‍പിച്ചത്. 

ബിജു രമേശിന്റെ രഹസ്യമൊഴിയിലെ വെളിപ്പെടുത്തലുകള്‍ പരിശോധിച്ച വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വക്കം ശശീന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്താമെന്ന് നിയമോപദേശം നല്‍കിയിരുന്നു. ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ അന്വേഷണം ആവശ്യമില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിരുന്നു.
'ആരോപണം വിജിലന്‍സ് പരിശോധിക്കട്ടെ. തനിക്ക് പറയാനുള്ളതെല്ലാം ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു കെ.ബാബുവിന്റെ പ്രതികരണം'. വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം പോയതിന് പിന്നാലെ കെ.ബാബു മുഖ്യമന്ത്രിയുമായി ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.