Home » » ബാര്‍ കോഴ; മാണിയുടെയും കെ. ബാബുവിന്റെയും കേസുകള്‍ വേറിട്ട കുറ്റകൃത്യങ്ങള്‍ വി.എസ്.

ബാര്‍ കോഴ; മാണിയുടെയും കെ. ബാബുവിന്റെയും കേസുകള്‍ വേറിട്ട കുറ്റകൃത്യങ്ങള്‍ വി.എസ്.

Written By Unknown on Wednesday, 29 April 2015 | 07:08

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി മാണിയുടെയും എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ കേസുകള്‍ വേറിട്ട കുറ്റകൃത്യങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കെ.എം. മാണിക്ക് ബാര്‍ലൈസന്‍സ് പുതുക്കുന്നതിനും പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനുമായി ബാറുടമകള്‍ കൈക്കൂലി നല്‍കിയത് 2014 മാര്‍ച്ച്ഏപ്രില്‍ മാസങ്ങളിലാണ്. എന്നാല്‍ ബാറുടമകള്‍ മന്ത്രി ബാബുവിന് കോഴ നല്‍കിയത് 2013 മെയിലാണ്. അതാകട്ടെ ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയാക്കി കുറയ്ക്കുന്നതിനായിരുന്നു. ഇത് ബിജു രമേശിന്റെ 164 ചട്ടപ്രകാരമുള്ള മൊഴിയില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ മന്ത്രി ബാബുവിനെതിരെയും വിജിലന്‍സ് പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി ബാബുവിനെതിരെ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന വിജിലന്‍സ് അഡൈ്വസറുടെ നിയമോപദേശം വിവിധ കാലങ്ങളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികള്‍ക്ക് എതിരാണ്. ഉപദേശം നല്‍കിയ വിജിലന്‍സ് അഡൈ്വസര്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും അനുകൂലമാണെന്ന പ്രതിപക്ഷ ആക്ഷേപം പൂര്‍ണമായും ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. മന്ത്രി ബാബുവിനെതിരെയുള്ള കേസ് മാണിയുടെ കോഴക്കേസിന്റെ പരിണിത ഫലമായിട്ടുണ്ടായതല്ല. വേറിട്ട ഈ കുറ്റകൃത്യങ്ങള്‍ സിആര്‍പിസിയിലെ ഏതു ചട്ടം വച്ചാണ് കൂട്ടായി അന്വേഷിക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.