മുംബയ്: മഹാരാഷ്ട്ര സർക്കാരിന്റെ ബീഫ് നിരോധനത്തെ ശരിവച്ച് ബോംബെ ഹൈക്കോടതി. നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് കോടതി പ്രതികരണം. കൂടാതെ അടുത്ത മൂന്നു മാസത്തേക്ക് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികൾക്ക് തയ്യാറാകരുതെന്നും സർക്കാരിന് കോടതിയുടെ നിർദേശമുണ്ട്.
മൗലികാവകാശലംഘനമാരോപിച്ച നൽകിയ ഹർജിയിൽ ഗോമാസം മൗലീകാവകാശത്തിൽപ്പെടുന്നില്ലെന്ന് സംസ്ഥാനം വാദിച്ചു. ജസ്റ്റിസ് വി.എം. കനാഡെ, ജസ്റ്റിസ് എം.എസ്. സൊനാക് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിയമപരമായ സാധുതയെ കണക്കാക്കി നിരോധനത്തിൽ ഇടക്കാല സ്റ്റേ കൊണ്ടുവരാനാവില്ലെന്ന് വ്യക്തമാക്കി.
മഹാരാഷ്ട്ര മൃഗസംരംക്ഷണ ഭേദഗതി നിയമ പ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്ന് ബീഫ് ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളതിനാൽ ഒറ്റരാത്രി കൊണ്ട് നിരോധനം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരോധനത്തിന്റെ പേരിൽ വീടു കയറി പരിശോധിച്ച പൊലീസിന്റെ നടപടിയെ വിമർശിച്ച കോടതി, പൊതുജനങ്ങളുടെ സ്വകാര്യതയിൽ അതിക്രമിച്ച് കയറാൻ പൊലീസിന് അധികാരമില്ലെന്ന് ഓർമ്മിപ്പിച്ചു. നാല് ആഴ്ചയ്ക്കകം സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട കോടതി കേസ് ജൂൺ 25ന് പരിഗണിക്കും.