Home » » കെ എസ് ആർ ടി സി യുടെ തകർച്ചക്ക് കാരണം വികലാംഗരോ?

കെ എസ് ആർ ടി സി യുടെ തകർച്ചക്ക് കാരണം വികലാംഗരോ?

Written By Unknown on Friday, 24 April 2015 | 05:01

കോഴിക്കോട്;നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുന്ന കെ എസ് ആർ ടി സി യുടെ പ്രതിസന്ധിക്ക് എന്താണ് കാരണം? പരിഹാരം കണ്ടെത്താൻ മാനേജ്മെന്റ്റ് വിദഗ്ധരും ട്രാൻസ്പോർട്ട് ജീവനക്കാരും സജീവ ചർച്ചയിലുമാണ് അതിനിടയിലാണ് മുൻ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രടറിയും സർവോപരി സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ എളമരം കരീം പുത്തൻ കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.   

കണ്ണുപൊട്ടനും ചെവിടുപൊട്ടനും കാലുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലെത്തിച്ചതെന്നാണ് മാന്യദേഹത്തിന്റെ കണ്ടെത്തൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് ശരിയല്ലെന്ന നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട് അന്ധരെയും ബധിരരെയും വിഗലാഗരെയും ക്രൂരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയാണിത് കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുകയെന്ന ആവശ്യമുയര്‍ത്തി കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്യവേയാണ് എളമരം കരീമിന്‍െറ ഈ പരാമര്‍ശം.കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ ഭാഗത്ത്‌നിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും  അശാസ്ത്രീയമായ തൊഴിൽ നയങ്ങളുമൊക്കെ ചേർന്നാണ് കെ എസ് ആർ ടി സി യുടെ പ്രതിസന്ധിക്ക്  കാരണം.യഥാർത്ഥ വസ്തുതകൾ ഇതായിരിക്കെ അതെല്ലാം മറച്ചു വെച്ച് എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ ഇടതു സംഘടനക്കുള്ളിൽ തന്നേ അമർഷം ശക്തമാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.