Home » » മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണo ബിജു രമേശ്.

മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണo ബിജു രമേശ്.

Written By Unknown on Wednesday, 29 April 2015 | 06:03

തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആവശ്യപ്പെട്ടു. ബാർ കോഴ കേസിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു പറഞ്ഞു. ബാബുവിന്റെ സെക്രട്ടറി സുരേഷിനാണ് 50 ലക്ഷം രൂപ കൈമാറയത്. തനിക്കൊപ്പം സുരേഷിനേയും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

പെട്ടിക്കടക്കാരന്റെ മകനായ ബാബു കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണം. മന്ത്രിയുടെ ശ
ളവും ആനുകൂല്യങ്ങളും മാത്രമുള്ള ഒരാൾക്ക് കോടിക്കണക്കിന് സ്വത്ത് ഉണ്ടാക്കാനാവില്ലെന്നും ബിജു പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.