കൊച്ചി: സംസ്ഥാനത്ത് ദീര്‍ഘദൂര സര്‍വീസുകള്‍
നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്,
എക്‌സ്‌പ്രസ് പെര്‍മിറ്റുകള്‍ നല്‍കിയതു പിന്‍വലിക്കാനുള്ള സര്‍ക്കാര്‍
തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ
2013ലെ വിജ്ഞാപനത്തില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരള
ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി
ജസ്റ്റീസ് എ.എം. ഷെഫീഖ് തള്ളി.
നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്‌പ്രസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കേണ്‌ടതില്ലെന്ന തീരുമാനവും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്‌ട്. സംസ്ഥാനത്തെ പ്രത്യേക റൂട്ടുകളിലോ വേണമെങ്കില്‍ എല്ലാ റൂട്ടുകളിലുമോ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്‌ട്.
അതേസമയം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് സംബന്ധിച്ച സംസ്ഥാന മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു. ഈ നിയമം ഭേദഗതി ചെയ്‌ത് ചട്ടമുണ്‌ടാക്കാനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നു കോടതി നിരീക്ഷിച്ചു.