കൊച്ചി * ബിജെപി മുതിര്‍ന്ന നേതാവ് ഒ.
രാജഗോപാല്‍ തിരുവനന്തപുരത്തും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.
രാധാകൃഷ്‌ണന്‍ എറണാകുളത്തും കെ. സുരേന്ദ്രന്‍ കാസര്‍കോഡും മല്‍സരിക്കും.
കൊച്ചിയില്‍ ചേര്‍ന്ന ബിജെപി തിരഞ്ഞെടുപ്പു സമിതി ഇവരുടെ പേരുകള്‍ക്ക്
അംഗീകാരം നല്‍കി.
കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാവും പേരുകള്‍ പ്രഖ്യാപിക്കുകയെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. എത്ര മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരുണ്ടാവുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.എങ്കിലും കൊല്ലം, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്വതന്ത്രരെ പിന്തുണയ്‌ക്കും. ആലപ്പുഴയില്‍ എ.വി. താമരാക്ഷന്‍ മല്‍സരിക്കുമെന്നാണ് അറിയുന്നത്.
സ്വതന്ത്ര സ്‌ഥാനാര്‍ത്ഥികളെയും അവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളെയും സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പ്രസിഡന്റ് വി. മുരളീധരന്‍, മുന്‍ പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള എന്നിവരെ ചുമതലപ്പെടുത്തി. ഒന്നിലധികം പേരുകള്‍ വന്നതിനാലാണു മറ്റു മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കഴിയാതെ വന്നത്. ലിസ്‌റ്റില്‍ ഉള്ളവരുമായും മണ്ഡലം കമ്മിറ്റികളുമായും ചര്‍ച്ച നടത്താന്‍ സംസ്‌ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി. വീണ്ടും തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എല്‍ഡിഎഫ്, യുഡിഎഫ് സ്‌ഥാനാര്‍ത്ഥികളെ സംബന്ധിച്ചു കൂടുതല്‍ വ്യക്‌തത വന്നശേഷം മാത്രമേ ബിജെപി സ്‌ഥാനാര്‍ത്ഥികളെ തീരുമാനിക്കൂ. ദേശീയ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്, സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ മല്‍സരരംഗത്തില്ല. അല്‍ഫോന്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, സി.കെ. പത്മനാഭന്‍ , പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ ഒന്നിലേറെ മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നുണ്ട്.
ഓരോ മണ്ഡലത്തിലേക്കും പരിഗണിക്കപ്പെടുന്നവര്‍: ആറ്റിങ്ങല്‍-ജെ.ആര്‍. പത്മകുമാര്‍, വി.വി. രാജേഷ്. പത്തനംതിട്ട-പി.എസ്. ശ്രീധരന്‍പിള്ള. കോട്ടയം- അല്‍ഫോന്‍സ് കണ്ണന്താനം. ചാലക്കുടി-പി.എം. വേലായുധന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബി. ഗോപാലകൃഷ്‌ണന്‍. തൃശൂര്‍-ശോഭാ സുരേന്ദ്രന്‍, സി.കെ. പത്മനാഭന്‍. പാലക്കാട്-കെ.പി. ശ്രീശന്‍, പി. കൃഷ്‌ണകുമാര്‍, എന്‍. ശിവരാജന്‍. മലപ്പുറം-കെ. ജനചന്ദ്രന്‍. പൊന്നാനി - കെ. പ്രകാശ്. വയനാട് - വി.വി. രാജന്‍. വടകര- കെ.പി. ശ്രീശന്‍, വി.കെ.സജീവന്‍. കണ്ണൂര്‍-പി.സി. മോഹനന്‍.