ലക്‌നോ: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള
കേസില്‍ പോലീസ് അറസ്റ്റ് ചെയ്‌ത സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിയെ
മാര്‍ച്ച് നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ലക്‌നോ കോടതിയുടേതാണ്
ഉത്തരവ്. കനത്ത സുരക്ഷയിലാണ് റോയിയെ കോടതിയില്‍ ഹാജരാക്കിയത്.
നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ ഹാജരാകാന്‍ ഉത്തരവിട്ട സുപ്രീം കോടതി വിധി തുടര്‍ച്ചയായി ലംഘിച്ചതിന് റോയിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് രാവിലെയാണ് ലക്‌നോയിലെ എസ്റ്റേറ്റില്‍ നിന്ന് റോയിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണിക്കവെ പണം തിരികെ നല്‍കാനായില്ലങ്കില്‍ സഹാറാ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്‌ടുകെട്ടാനും ബാങ്ക് അക്കാണ്‌ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിക്ഷേപകരുടെ 19,000 കോടി രൂപ തിരിച്ചു നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയതായുള്ള കേസില്‍ റോയിയോടും മൂന്ന് ഡയറക്‌ടര്‍മാരോടും സുപ്രീം കോടതി ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റോയ് അഭിഭാഷകന്‍ മുഖേന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.