Home » » അഡ്വ. പി. കുമാരന്‍കുട്ടി വടകര ലോക്‌സഭാ മണ്ഡലത്തിലെ ആര്‍.എം.പി. സ്ഥാനാര്‍ഥി.

അഡ്വ. പി. കുമാരന്‍കുട്ടി വടകര ലോക്‌സഭാ മണ്ഡലത്തിലെ ആര്‍.എം.പി. സ്ഥാനാര്‍ഥി.

Written By Unknown on Saturday, 15 March 2014 | 11:18

കോഴിക്കോട്: അഡ്വ. പി. കുമാരന്‍കുട്ടിയാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ ആര്‍.എം.പി. സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.പി.ചന്ദ്രശേഖരനായിരുന്നു ഇവിടെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കുമാരന്‍കുട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു.

പാര്‍ട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ച് കോഴിക്കോട്ട് അഡ്വ. പ്രതാപ്കുമാറും കണ്ണൂരില്‍ പി.പി.മോഹനനും കാസര്‍ക്കോട്ട് കെ.കെ.അശോകനും ആലത്തൂരില്‍ എം.യു. ആല്‍ബിനും ആറ്റിങ്ങലില്‍ സുശീലനും മത്സരിക്കും. വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്വതന്ത്രരെ പിന്തുണയ്ക്കും. പൊന്നാനി, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള നാളെ പ്രഖ്യാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.