ആലപ്പുഴ* യുപിഎക്കെതിരെ പി.സി. ചാക്കോ
പരാമര്‍ശം നടത്തിയെങ്കില്‍ യോജിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ്
വി.എം.സുധീരന്‍. ഏതു സാഹചര്യത്തിലാണ് ചാക്കോ പറഞ്ഞതെന്ന് അറിയില്ല.
ആശയക്കുഴപ്പവും അവ്യക്‌തതയുമുള്ള പ്രസ്‌താവനകള്‍ ആരില്‍ നിന്നും
പ്രതീക്ഷിക്കുന്നില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകള്‍ക്ക് ദോഷംചെയ്യുന്ന പ്രസ്‌താവനകള്‍ ആരില്‍ നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ആലപ്പുഴ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി.എം.സുധീരന്‍.