Home » » രാധയെ മുമ്പ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നയാളെ ഭാസ്കരന്‍ തിരിച്ചറിഞ്ഞു.

രാധയെ മുമ്പ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നയാളെ ഭാസ്കരന്‍ തിരിച്ചറിഞ്ഞു.

Written By Unknown on Sunday, 9 March 2014 | 18:41

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയെ മുമ്പ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നയാളെ രാധയുടെ സഹോദരന്‍ തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ചുകൊടുത്ത ഫോട്ടോയാണ് സഹോദരന്‍ ഭാസ്കരന്‍ തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസ് ഓഫിസിലെ ആല്‍ബത്തിലും ഇയാളുടെ ഫോട്ടോയുണ്ട്. കാറിലുണ്ടായിരുന്നത് ഇയാളാണെന്ന് രാധ നേരത്തെ ഭാസ്കരനോട് സംശയമുന്നയിച്ചിരുന്നു. ഒന്നാംപ്രതി ബിജുവിന്‍െറ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണിയാള്‍. ആറു മാസത്തിനിടെ രണ്ട് തവണയാണ് രാധയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. സ്വാഭാവികമായ അപകടമാണെന്ന് കരുതിയാണ് അന്ന് കാര്യമായി എടുക്കാതിരുന്നതെന്ന് ഭാസ്കരന്‍ പറഞ്ഞു.
രണ്ടു സംഭവവും ഒത്തുതീര്‍പ്പാക്കിയത് ഒന്നാംപ്രതി ബിജുവാണ്. താന്‍ അറിയുന്നയാളാണെന്നും അബദ്ധത്തില്‍ പറ്റിയതാണെന്നും പൊലീസില്‍ പരാതി നല്‍കേണ്ടെന്നുമാണ് ബിജു പറഞ്ഞത്. വധശ്രമങ്ങളെക്കുറിച്ച് ഭാസ്കരന്‍ നിലമ്പൂര്‍ പൊലീസിനും ഐ.ജി എസ്. ഗോപിനാഥിനും പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ല. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.