Home » » ശ്രീജിത്ത്‌ പൊയില്‍ക്കാവിന്‌ കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം

ശ്രീജിത്ത്‌ പൊയില്‍ക്കാവിന്‌ കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം

Written By Unknown on Thursday, 20 March 2014 | 19:26


തിരുവനന്തപുരം: കോഴിക്കോട്‌ സ്വദേശി ശ്രീജിത്ത്‌ പൊയില്‍ക്കാവ്‌ കേരള സംഗീത നാടക അക്കാദമി ദേശീയതലത്തില്‍ സംഘടിപ്പിച്ച അമേച്ച്വര്‍ നാടകമത്സരത്തില്‍ മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി.

പോണ്ടിച്ചേരി കേരള സമാജത്തിന്‌ വേണ്ടി ശ്രീജിത്ത്‌ രചിച്ച്‌ സംവിധാനം നിര്‍വ്വഹിച്ച ' സമീറ പറയുന്നത്‌ ' എന്ന നാടകത്തിനാണ്‌ പുരസ്‌ക്കാരം. ദേശീയ തലത്തില്‍ മികച്ച രണ്ടാമത്തെ നാടകമായും സമീറ പറയുന്നത്‌ തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്ത സൗത്ത്‌ ബീറ്റ്‌സ്‌ അവതരിപ്പിച്ച പുലിപ്പെണ്ണാണ്‌ മികച്ച നാടകം.

ലോക നാടക ദിനമായ മാര്‍ച്ച്‌ 27ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കും.

കോഴിക്കോട്‌ പൊയില്‍ക്കാവ്‌ സ്വദേശിയായ ശ്രീജിത്ത്‌ പൊയില്‍ക്കാവ്‌ സ്‌ക്കൂള്‍ തലം തൊട്ട്‌ നാടകപ്രവര്‍ത്തകനാണ്‌. സ്‌ക്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നും നാടക സംവിധാനത്തില്‍ നിന്നും ബിരുദം, സംവിധാന കലയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 200ഓളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യ്‌തു. നിലവില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നാടകവിഭാഗത്തില്‍ ഗവേഷകനാണ്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.