വഡോദര: ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്രോണിക്ക് ബാച്ച്ലറും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ നരേന്ദ്രമോഡി വിവാഹം കഴിച്ചിരുന്നുവെന്ന് സമ്മതിച്ചു. രാഷ്ട്രീയത്തിൽ തിളങ്ങിത്തുടങ്ങിയ കാലം മുതൽ മോഡിയെ ആക്രമിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗിച്ചിരുന്ന വിവാഹ വിവാദം ഇന്നലെ പുതിയ രൂപത്തിലേക്ക് വഴിമാറി.
വിവാഹിതനാണോ അല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ പരസ്യമായി മറുപടി പറയാതിരുന്ന മോഡി വഡോദരയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രികയിൽ വിവാഹിതനാണെന്ന് സമ്മതിച്ചു. നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഭാര്യയുടെ പേര് യശോദാബെൻ ആണെന്ന് സമ്മതിച്ചത്.
പതിനേഴാം വയസിലാണ് വിവാഹം കഴിച്ചത്. മോഡിയുടെ വീടിനടുത്തുള്ള ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ബ്രഹ്മൻവാഡ വില്ലേജിലാണ് യശോദാബെൻ താമസിക്കുന്നത്. റിട്ടയേർഡ് സ്കൂൾ ടീച്ചറുമാണ്. എന്നാൽ അവരുടെ സ്വത്ത് വകകളെകുറിച്ച് തനിക്ക് അറിയില്ലെന്നും മോഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇപ്പോൾ 63 വയസുള്ള മോഡി 2001 മുതൽ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2002, 2007, 2012 വർഷങ്ങളിലും മോഡി മത്സരിച്ചിരുന്നു. അന്നൊന്നും ഭാര്യയുടെ പേര് നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയിരുന്നില്ല.
ഭാര്യയുണ്ടെന്ന് സമ്മതിക്കുന്നത് സ്ത്രീകൾക്കിടയിൽ മോഡിയുടെ വ്യക്തിപ്രഭാവം വർദ്ധിപ്പിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മോഡിയുടെ നാമനിർദ്ദേശ പത്രികയിലെ പുതിയ വിവരം കൂടുതൽ ചർച്ചകൾക്കിടയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തിൽ സമ്മതിക്കാത്ത കാര്യം ഇപ്പോൾ സമ്മതിക്കുന്നത് പ്രശ്നമാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.