Home » » അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആലപ്പുഴ ബീച്ചില്‍ സുരക്ഷാക്രമീകരണങ്ങളില്ല.

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആലപ്പുഴ ബീച്ചില്‍ സുരക്ഷാക്രമീകരണങ്ങളില്ല.

Written By Unknown on Wednesday, 9 April 2014 | 22:10

ആലപ്പുഴ: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആലപ്പുഴ ബീച്ചില്‍ സുരക്ഷാക്രമീകരണങ്ങളില്ല. 
ഒരു കിലോമീററര്‍ കുടുതല്‍ ദൈര്‍ഘ്യമുള്ള ബീച്ചില്‍ കുളിക്കാനെത്തുന്നവരെ നിയന്ത്രിക്കുന്നതിനും അപകടത്തില്‍പ്പെട്ടാല്‍ രക്ഷിക്കുന്നതിനുമായി ഒരു ദിവസം നാലോ അഞ്ചോ ലൈഫ് ഗാര്‍ഡ്മാരാണ് ഇവിടെ ഉണ്ടാകാറുള്ളത്. മൊത്തം ഒന്‍പത് ലൈഫ് ഗാര്‍ഡ്മാരാണ് ഇവിടെ ജോലിയിലുളളത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു ദിവസം നാലോ അഞ്ചോ പേരാണ് ജോലി നോക്കുന്നത്.

അവധി ദിവസങ്ങളില്‍ ആയിരങ്ങളാണ് കടപ്പുറത്തെത്തുന്നത്. വളരെ വലിയ ബീച്ച് ആയതുകൊണ്ടുതന്നെ എല്ലാവരെയും ശ്രദ്ധിക്കാന്‍ ലൈഫ് ഗാര്‍ഡുമാര്‍ക്ക് കഴിയാറില്ല. ഒരേ സമയം പത്ത് ലൈഫ് ഗാര്‍ഡ്മാരുടെ സേവനമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമാണ്. അപകടം നടന്ന ചൊവ്വാഴ്ച അഞ്ച് ലൈഫ് ഗാര്‍ഡ്മാരാണ് ഇവിടെ ഉണ്ടായിരുന്നത്.

കടപ്പുറത്ത് അപായസൂചനാ ചിഹ്നങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. ഇന്‍ഷുറന്‍സ് പോലുമില്ലാതെയാണ് ഇവിടെ ലൈഫ് ഗാര്‍ഡ്മാര്‍ ജോലിചെയ്യുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും അധികൃതര്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി വിനോദ സംഘങ്ങളാണ് ആലപ്പുഴയിലേക്കെത്തുന്നത്. അപകടമുണ്ടാകുമ്പോള്‍ നേവിയുടെയോ തീരദേശ പോലീസിന്റെയോ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയില്ല
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.