Home » » വിഷലിപ്തമായ മാമ്പഴങ്ങള്‍ വിപണിയിലെത്തിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം

വിഷലിപ്തമായ മാമ്പഴങ്ങള്‍ വിപണിയിലെത്തിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം

Written By Unknown on Wednesday, 9 April 2014 | 22:05

തിരുവനന്തപുരം: വിപണികളില്‍ ലഭ്യമാകുന്ന മാമ്പഴങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയക്കാന്‍ എല്ലാ ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 
അന്യസംസ്ഥാന മാമ്പഴങ്ങള്‍ തൊലികളഞ്ഞതിനുശേഷമേ ഉപയോഗിക്കാവൂ. രുചി വ്യത്യാസം അനുഭവപ്പെട്ടാല്‍ ജില്ലാ അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍മാരെയോ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കണം. 

പാകമാകാത്ത മാമ്പഴങ്ങള്‍ കൃത്രിമമാര്‍ഗങ്ങളിലൂടെ പഴുപ്പിച്ച് വിപണിയിലെത്തിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.   
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.