Home » » ഫയാസുമായി രമേശ് ചെന്നിത്തല നില്‍ക്കുന്ന ചിത്രം വന്നതിന് പിന്നില്‍ ഉമ്മന്‍‌ചാണ്ടിയുടെ അറിവോടെയാണെന്ന് ആരോപണം.

ഫയാസുമായി രമേശ് ചെന്നിത്തല നില്‍ക്കുന്ന ചിത്രം വന്നതിന് പിന്നില്‍ ഉമ്മന്‍‌ചാണ്ടിയുടെ അറിവോടെയാണെന്ന് ആരോപണം.

Written By Unknown on Wednesday, 9 April 2014 | 21:58

സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍ ഫയാസുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നില്‍ക്കുന്ന ചിത്രം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തു വന്നതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ അറിവോടെയാണെന്ന് ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സത്യസന്ധമാകുകയാണെങ്കില്‍ കേരളത്തില്‍ യുഡി‌എഫിന് 7 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാറിന്റെ വിലയിരുത്തല്‍ എന്നത് കണക്കാക്കി ഉമ്മന്‍‌ചാണ്ടി രാജിവയ്ക്കേണ്ടിയും വരും. സര്‍ക്കാര്‍ ഉള്‍പ്പെട്ട വിവാദങ്ങളിലെ എല്ലാ ആരോപണങ്ങളും ഉമ്മന്‍‌ചാണ്ടിയുടെ തലയില്‍ കെട്ടിവയ്‌ക്കപ്പെടുമെന്ന ഭയവും ഇതിനുപിന്നിലുണ്ടെന്നാണ് സൂചന.

സോളാര്‍ വിഷയം, ഫയാസുമായുള്ള ബന്ധം, സലീം രാജ് ഭൂമിതട്ടിപ്പ് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ പാപഭാരമേറി ഉമ്മന്‍‌ചാണ്ടി പുറത്തുപോകേണ്ടി വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും ഏറെയാണ്. ഇതിനു തടയിടാനാണത്രേ ഇത്തരമൊരു ചിത്രം ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും തന്നെ പുറത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ യുഡി‌എഫിന് വന്‍ തിരിച്ചടിയേറ്റാല്‍ വി എം സുധീരനും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ ഉമ്മന്‍‌ചാണ്ടിയെയും സര്‍ക്കാറിനെയും സംരക്ഷിക്കാന്‍ ഇവരെല്ലാവരും നിര്‍ബന്ധിതരാകുകയും ചെയ്യും.
ചെന്നിത്തലയുമായി ഫയാസിന് പത്ത് കൊല്ലത്തിലധികമായ ബന്ധമാണെന്നും മുഖ്യമന്ത്രിയെ പോലും ഫയാസിന് പരിചയപ്പെടുത്തിയത് ചെന്നിത്തല ആണെന്നുമുള്ള വാര്‍ത്തകളാണ് ഐ വിഭാഗക്കാര്‍ സംശയാസ്‌പദമായി ഉയര്‍ത്തി കാണിക്കുന്നത്. ഉമ്മന്‍‌ചാണ്ടിയോ അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ ഉള്ളവരോ കരുനീക്കങ്ങള്‍ നടത്താതെ ഇത്തരമൊരു ആരോപണം ഫോട്ടോ തെളിവു സഹിതം വരില്ലെന്നാണ് ഇവരുടെ വാദം. എന്തായാലും വോട്ടെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.