Home » » വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

Written By Unknown on Thursday, 20 March 2014 | 11:25

കൊല്ലം : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. വി.എസ്. സമുന്നതനായ നേതാവാണെന്നും വിഎസിനെ ചുരുക്കിക്കാട്ടാന്‍ ആരും ശ്രമിക്കേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രസ്‌ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി അന്വേഷിച്ചു കുറ്റക്കാരെ പുറത്താക്കിയതാണെന്നും ഇന്നലെ വിഎസ് സിപിഎമ്മിലെ ഔദ്യോഗിക ചേരിക്ക് അനുകൂലമായി സംസാരിച്ചിരുന്നു.

യുഡിഎഫുമായി നേരത്തെത്തന്നെ ആര്‍ എസ് പി ധാരണയുണ്ടാക്കിയിരുന്നതായും പിണറായി പറഞ്ഞു. ഇടതുമുന്നണിയോട് ആര്‍ എസ് പി രാഷ്ട്രീയ വഞ്ചന കാണിച്ചതായും അദ്ദേഹം ആരോപിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.