Home » » ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം പ്രകടന പത്രിക പുറത്തിറക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം പ്രകടന പത്രിക പുറത്തിറക്കി.

Written By Unknown on Thursday, 20 March 2014 | 11:22

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന സുപ്രധാന പ്രഖ്യാപനം ഉള്‍ക്കൊള്ളുന്നതാണ് സിപിഐഎമ്മിന്റെ പ്രകടന പത്രിക. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ വിശാല വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും സിപിഐഎം പത്രിക വ്യക്തമാക്കുന്നു. പാര്‍ലമെന്റ് പാസാക്കുന്നതുവരെ ആധാര്‍ നടപ്പാക്കില്ല, വധശിക്ഷ നിര്‍ത്തലാക്കും, എന്‍ഡോസള്‍ഫാന്‍ നിരോധിക്കും, ഭക്ഷ്യസുരക്ഷയ്ക്കായി പുതിയ നിയമം, വനിത സംവരണ ബില്‍, കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം, ഒരാള്‍ രണ്ട് രൂപയ്ക്ക് ഏഴ് കിലോ അരി, വാര്‍ധക്യപെന്‍ഷന്‍ 4000 രൂപ എന്നിവയും പ്രകടനപത്രികയിലുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഡല്‍ഹിയില്‍ പകടന പത്രിക പുറത്തിറക്കിയത്. ദേശീയതലത്തില്‍ മതേതര ബദല്‍ ശക്തിപ്പെടുത്തുമെന്നും വ്യോമ മേഖലയില്‍ വിദേശ നിക്ഷേപം കുറയ്ക്കുമെന്നും മിനിമം വേതനം പ്രതിമാസം 10,000 രൂപയാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.