Home »
News
» ആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാലായെന്ന് വി.എസ്.
ആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാലായെന്ന് വി.എസ്.

തിരുവനന്തപുരം* ആര്‍എംപിക്കെതിരെയും പ്രതിപക്ഷ
നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെന്നാണു
ചാനല്‍ അഭിമുഖത്തില്‍ വി.എസ്. പറഞ്ഞത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍
പാര്‍ട്ടി എടുത്ത നടപടികളില്‍ പൂര്‍ണ തൃപ്‌തനാണെന്നും ഈ നടപടികളെ ടിപിയുടെ
ഭാര്യ കെ.കെ. രമയും അംഗീകരിക്കണമെന്നും വി.എസ്. പറഞ്ഞു. മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറയുന്നതാണ് ആര്‍എംപിയും രമയും ചെയ്യുന്നത്.
രമയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച കേരളയാത്ര ആര്‍എംപി ഉപേക്ഷിച്ചതു
തിരുവഞ്ചൂരിന്റെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്- വി.എസ്. ആരോപിച്ചു.
പാര്‍ട്ടിയും താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുകയാണെന്നും
വി.എസ്. പറഞ്ഞു. ടി.പി. വധക്കേസുമായി ബന്ധപ്പെട്ടു തനിക്കു വ്യത്യസ്‌ത
നിലപാട് ഉണ്ടായിരുന്നു. തുടര്‍ന്നു പാര്‍ട്ടി ബന്ധപ്പെട്ടയാള്‍ക്കെതിരെ
നടപടിയെടുത്തു.
നരേന്ദ്ര മോദിക്കും മന്‍മോഹന്‍ സിങ്ങിനുമെതിരെ ഒറ്റക്കെട്ടായി പൊരുതാനാണു
പാര്‍ട്ടി ഉദ്ദേശിക്കുന്നത്. താനും അതില്‍ അണിചേരുകയാണ്. കെ.ആര്‍.
ഗൗരിയമ്മയ്‌ക്കെതിരെ മുന്‍പു പാര്‍ട്ടി എടുത്ത നടപടി തെറ്റായിരുന്നുവെന്നും
വി.എസ്. അഭിപ്രായപ്പെട്ടു. എന്തായാലും കോണ്‍ഗ്രസ് ബന്ധമൊക്കെ
വിച്‌ഛേദിച്ച് അവര്‍ ഇടതുപക്ഷത്തേക്കു വരികയാണ്. അതില്‍ തനിക്കു
സന്തോഷമേയുള്ളു. പാര്‍ട്ടിയിലാണെങ്കിലും മുന്നണിയിലാണെങ്കിലും അവര്‍ക്ക്
അര്‍ഹമായ സ്‌ഥാനം കൂട്ടായി ആലോചിച്ചു നല്‍കണമെന്നും അച്യുതാനന്ദന്‍
നിര്‍ദേശിച്ചു.