Home » » പി.ചിദംബരം ഇത്തവണ മല്‍സരിക്കില്ല മകന്‍ കാര്‍ത്തി ചിദംബരമാണ്‌ ജനവിധി തേടുന്നത്‌.

പി.ചിദംബരം ഇത്തവണ മല്‍സരിക്കില്ല മകന്‍ കാര്‍ത്തി ചിദംബരമാണ്‌ ജനവിധി തേടുന്നത്‌.

Written By Unknown on Thursday, 20 March 2014 | 11:06

ന്യൂല്‍ഹി* കോണ്‍ഗ്രസ്‌ അന്‍പതു പേരുടെ സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു. കേന്ദ്രമന്ത്രി പി.ചിദംബരം ഇത്തവണ മല്‍സരിക്കില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ്‌ ജനവിധി തേടുന്നത്‌. തമിഴ്‌നാട്ടിലെ മറ്റൊരു മുതിര്‍ന്ന നേതാവായ മണിശങ്കര്‍ അയ്യര്‍ അദ്ദേഹത്തിന്റെ സ്‌ഥിരം മണ്ഡലമായ മയിലാടുതുറൈയില്‍തന്നെ ജനവിധി തേടും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഡ്വാനിക്കെതിരെ കിരിത്‌ പട്ടേല്‍ സ്‌ഥാനാര്‍ഥിയാകും. ഗുലാം നബി ആസാദ്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍ മല്‍സരിക്കും. സുഷമ സ്വരാജിനെതിരെ വിദിഷയില്‍ ലക്ഷ്‌മണ്‍സിങ്‌ സ്‌ഥാനാര്‍ഥിയാകും. ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസിയിലെ സ്‌ഥാനാര്‍ഥിയെ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചിട്ടില്ല.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.