കോഴിക്കോട്: പദ്ധതികള്‍ പ്രവാസികളിലേക്ക്
ഫലപ്രദാമായി എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ
പ്രവാസിലീഗ് 4 മുതല്‍ 6വരെ റിലേ സത്യഗ്രഹം സംഘടിപ്പിക്കും. നോര്‍ക്ക
ഓഫീസിന് മുമ്പില്‍ വ്രതശുദ്ധിയോടെയാണ് ത്രിദിന സമരമെന്ന് ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിതാഖാതില്‍ മടങ്ങിവരുന്നവര്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പലിശ രഹിത വായ്‌പ അനുവദിക്കുക, പ്രായപരിധിയില്ലാതെ പെന്‍ഷന്‍ നടപ്പാക്കുക, ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും. രാവിലെ 9.30ന് മുതലക്കുളത്ത് നിന്ന് പ്രകടനമായി നോര്‍ക്കാ ഓഫീസിന് മുമ്പിലെത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി. ഇമ്പിച്ചി മമ്മുഹാജി, എസ്.വി. അബ്ദുല്ല, ഇല്ലിക്കല്‍ ആലിക്കോയ, അഹമ്മദ്, കെ. പോക്കര്‍ഹാജി, സൂപ്പി എന്നിവര്‍ പങ്കെടുത്തു.