Home » » പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ എട്ടു ദിവസമായി നടന്നുവരുന്ന നിരാഹാര സമരം പിന്‍വലിച്ചു.

പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ എട്ടു ദിവസമായി നടന്നുവരുന്ന നിരാഹാര സമരം പിന്‍വലിച്ചു.

Written By Unknown on Monday, 3 March 2014 | 15:40


കോഴിക്കോട്‌: ജനവിരുദ്ധ ശുപാര്‍ശകളടങ്ങിയ ഗാഡ്‌ഗില്‍-കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്‌ പടിക്കല്‍ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവരുന്ന നിരാഹാര സമരം പിന്‍വലിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്‌ച പുറത്തിറക്കിയ ഓഫീസ്‌ മമ്മോറാണ്‌ടത്തിനു ശേഷം രണേ്‌ടാ മൂന്നോ ദിവസത്തിനകം കരട്‌ വിജ്ഞാപനം പുറത്തിറക്കുമെന്നും ഇതില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്‌ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്ന സാഹചര്യവും പരിഗണിച്ചാണ്‌ അനിശ്ചിത കാല നിരാഹാര സമരം പിന്‍വലിക്കുന്നതെന്ന്‌ പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി അറിയിച്ചു.

ഉച്ചയോടെ താമരശേരി ബിഷപ്‌ എരിമിരിറ്റസ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, നിരാഹാരമനുഷ്‌ഠിക്കുന്ന ഫാ. ജില്‍സണ്‍ തയ്യില്‍, ഗിരീഷ്‌ ജോണ്‍, സിജോ കരിനാട്ട, ബാബു കുരിശിങ്കല്‍, ജിജി ഇല്ലിക്കല്‍ എന്നിവര്‍ക്ക്‌ നാരങ്ങാ നീര്‌ നല്‍കിയാണ്‌ അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചത്‌. രാവിലെതന്നെ ആയിരക്കണിക്കിന്‌ ജനങ്ങളാണ്‌ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കളക്ടറേറ്റിലെ സമര പന്തലില്‍ എത്തിയത്‌.

അതേസമയം, അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും കര്‍ഷകരുടെ അവകാശ സമരപോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന്‌ ജനസംരക്ഷണ സമിതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്ന കാര്യം അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികാര കേന്ദ്രങ്ങള്‍ക്ക്‌ മുന്നില്‍ മുന്നറിയിപ്പായി ജനസംരക്ഷണ സമിതി ഉയര്‍ത്തിയിട്ടുണ്‌ട്‌.

കഴിഞ്ഞ 26 മുതല്‍ നിരാഹാരമനുഷ്‌ഠിച്ചിരുന്ന താമരശേരി രൂപതാംഗം ഫാ. അജി പുതിയാപറമ്പില്‍, സി.എന്‍. പുരുഷോത്തമന്‍, ജോയി കണ്ണഞ്ചിറ, ബിജു കണ്ണന്തറ, ഒ.ഡി. തോമസ്‌ എന്നിവരെ ആരോഗ്യനില മോശമായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു നീക്കിയിരുന്നു.
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.