Home » » ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടാകുമെന്നും പോകാവുന്നിടത്തൊക്കെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടാകുമെന്നും പോകാവുന്നിടത്തൊക്കെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.

Written By Unknown on Wednesday, 5 March 2014 | 15:53


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടാകുമെന്നും പോകാവുന്നിടത്തൊക്കെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സംബന്ധിച്ച വി.എസ്സിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി. എസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. 


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.