ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ഗുജറാത്ത് പോലീസ് തടഞ്ഞുവെച്ചതില്‍
പ്രതിഷേധിച്ച് പ്രകടനം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരും ബി.ജെ.പി. പ്രവര്‍ത്തരും ഏറ്റുമുട്ടി.
ഗുജറാത്ത് പോലീസിന്റെ നടപടിയില്‍ പ്രിതിഷേധിച്ച് ബി.ജെ.പി.യുടെ ആസ്ഥാനത്തേക്ക് ആം
ആദ്മി അനുയായികള്‍ നടത്തിയ പ്രകടനം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. വൈകിട്ട്
ആറുമണിയോടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍
പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.
പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ ഓഫിസ് വളപ്പില്‍നിന്ന് പ്രകടനത്തിനുനേരെ കല്ലെറിഞ്ഞതാണ് എ.എ.പി. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ആം ആദ്മി പ്രവര്‍ത്തകര്‍ തിരിച്ചും കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. ഏറ് രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. ബി.ജെ.പി.ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും മറ്റും എ.എ.പി. പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.
കസേരകളും മറ്റ് സാമഗ്രികളുമായിട്ടാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനക്കാരെ നേരിട്ടത്. ഇതേത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാര്‍ട്ടി നേതാക്കളായ ഷാസിയ ഇല്‍മി, ഗാന്ധിജിയുടെ ചെറുമകനായ രാജ്‌മോഹന്‍ ഗാന്ധി, അശുതോഷ്, രാഖി ബിര്‍ല, സുരേന്ദ്രസിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രവര്‍ത്തകര്‍.
കെജ്‌രിവാളിനെ തടഞ്ഞ നടപടി ശരിയല്ലെന്നും ഇതില്‍ പ്രതിഷേധിക്കാന്‍ സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ബി.ജെ.പി. ഓഫിസില്‍നിന്ന് കല്ലെറിയുകയായിരുന്നെന്നും ഷാസിയ ഇല്‍മി ആരോപിച്ചു. പ്രകടനത്തിലും അക്രമത്തിലും അശുതോഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി.നേതാവ് നളിന്‍ കോഹ്‌ലി ആവശ്യപ്പെട്ടു. ബി.ജെ.പി. ഓഫീസിന് പുറത്ത് അക്രമത്തിലേര്‍പ്പെട്ടതിന് ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഏറെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ നിജസ്ഥിതി പഠിക്കാനാണ് അരവിന്ദ് കെജ്‌രിവാള്‍ നാലുദിവസത്തെ സംസ്ഥാന സന്ദര്‍ശനം നടത്തുന്നത്. ഇതിനിടയിലാണ് ഗുജറാത്ത് പോലീസ് കെജ്‌രിവാളിനെ തടഞ്ഞുവെച്ചത്. ഇത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണെന്നാണ് പ്രകടനക്കാര്‍ ആരോപിക്കുന്നത്.