Home » » പരസ്യം പിന്വലിച്ച് ഉമ്മന്ചാണ്ടി മാപ്പുപറയണം: വി എസ്

പരസ്യം പിന്വലിച്ച് ഉമ്മന്ചാണ്ടി മാപ്പുപറയണം: വി എസ്

Written By Unknown on Monday, 3 March 2014 | 16:05


തിരു: കേന്ദ്രം കേരളത്തിന് 50,414 കോടിയുടെ പദ്ധതികള്‍ നല്‍കിയെന്നും അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നും അവകാശപ്പെട്ട് കഴിഞ്ഞദിവസം പത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യം തെറ്റിദ്ധാരണാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരസ്യം പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ച പ്രധാനകേന്ദ്രപദ്ധതികളെല്ലാം നേടിയെടുത്തത് 2006-2011ലെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരും കേരളത്തില്‍നിന്ന് പോയ 18 എല്‍ഡിഎഫ് എംപിമാരും സംഘടിതമായി നടത്തിയ ഇടപെടലുകളുടെ ഫലമായി നേടിയെടുത്തതാണ് ഈ പദ്ധതികളില്‍ പ്രധാനപ്പെട്ടവയെല്ലാമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.