Home » » ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

Written By Unknown on Tuesday, 4 March 2014 | 17:22

കണ്ണൂര്‍: കണ്ണൂര്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചതായും നിരന്തരം ശല്യപ്പെടുത്തിയതായും സോളാര്‍ കേസ് പ്രതി സരിത നായര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എംഎല്‍എയ്ക്കെതിരെ വീണ്ടും ആരോപണം. ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശിവദാസന്റെ പരാതി.

ജോലി ലഭിക്കണമെങ്കില്‍ തന്നോടൊപ്പം തിരുവനന്തപുരത്തേക്ക് വരണമെന്ന് എംഎല്‍എ യുവതിയോട് ആവശ്യപ്പെട്ടതായാണ് ആരോപണം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ അബ്ദുള്ളക്കുട്ടിക്കെതിരെ യുവതിയുടെ അമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ലെന്നാണ് വിവരം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.