കോഴിക്കോട്: മൂന്നാം മുന്നണി മികച്ച ആശയമാണെങ്കിലും അതില്‍ ചേക്കേറിയവര്‍ സംശുദ്ധരല്ളെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍. ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പിന്നാക്ക ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി ഭരണം കുടുംബസ്വത്താക്കി മാറ്റിയ മുലായം സിങ്ങിനെപോലുള്ളവരെയാണ് മൂന്നാം മുന്നണിയില്‍ കൂട്ടിയിരിക്കുന്നത്. യു.പിയില്‍ മുലായം സിങ്ങിനെ അധികാരത്തിലേറാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് മുസ്ലിംകളായിരുന്നു. എന്നാല്‍, മുലായം തിരികെ നല്കിയത് മുസഫര്നഗറിലെ ദുരന്തമായിരുന്നു. മുലായമിനെ പോലുള്ളവരെ കൂട്ടുപിടിക്കുന്നത് ഇടതുമുന്നണിക്ക് നഷ്ടക്കച്ചവടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതേതര പാര്ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്ഗ്രസ് ആര്‍.എസ്.എസില്നിന്ന് മുക്തമല്ളെന്ന് മുഹമ്മദ് സുലൈമാന്‍ അഭിപ്രായപ്പെട്ടു. ആര്.എസ്.എസിന്െറ നേര്മുഖമാണ് ബി.ജെ.പി. അതേസമയം, ആര്‍.എസ്.എസിന്െറ വക്രമുഖമാണ് കോണ്ഗ്രസെന്നുും അദ്ദേഹം പറഞ്ഞു.
ആര് അധികാരത്തില്‍ വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന പ്രമാണത്തിന് മാറ്റമില്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. 75 ശതമാനം പിന്നാക്കക്കാരുള്ള കേരളത്തില്‍ ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരും ചൂഷണം ചെയ്തത് ഈഴവരെയാണ്. കൊന്നതും കൊല്ലപ്പെട്ടവരും ജയിലിലായവരുമെല്ലാം ഈഴവരാണ്. ഈ സമുദായത്തില്നിന്ന് എം.എല്‍.എമാരും മന്ത്രിമാരുമൊക്കെയുണ്ടായിട്ടും സമുദായത്തിനായി അവരൊന്നും ചെയ്തില്ല. നാളെ ഞങ്ങള്‍ നക്സലൈറ്റുകളായി മാറിയാല്‍ ആരും കുറ്റം പറയരുത്.
ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതര സമുദായങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശ്ശബ്ദരായിരിക്കുന്നതുകൊണ്ടാണ് ഇവിടെ കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്ന് സര്‍ദാര്‍ ദയാസിങ് (പഞ്ചാബ്) അഭിപ്രായപ്പെട്ടു.
സിഖ് കൂട്ടക്കൊല കാലത്ത് മറ്റു സമുദായങ്ങള്‍ നിശ്ശബ്ദരായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ സിഖുകാരും നിശ്ശബ്ദരായിരുന്നുവെന്ന് സര്‍ദാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ന്യൂനപക്ഷ-പിന്നാക്ക സ്നേഹവുമായി എത്തുന്ന രാഷ്ട്രീയ കാപട്യങ്ങളെ തിരിച്ചറിയണമെന്ന് മാധ്യമം ഗ്രൂപ് എഡിറ്റര് ഒ. അബ്ദുറഹ്മാന് പറഞ്ഞു.
പിന്നാക്ക-ന്യൂനപക്ഷ കൂട്ടായ്മയുടെ രാഷ്ട്രീയമാണ് കാലത്തിനാവശ്യമെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.
ബിഷപ് മാര്‍ ബസേലിയോസ് മാര്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ, ഡോ. ഫസല്‍ ഗഫൂര്‍, പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി ടി.വി ബാബു, അഹമ്മദ് ദേവര്‍ കോവില്‍, ബി. ഹംസ ഹാജി, കെ.പി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് സ്വാഗതവും ഷര്മദ് ഖാന് നന്ദിയും പറഞ്ഞു.