Home » » പത്രമുത്തശിയും കൈയൊഴിഞ്ഞു: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് മനോരമ

പത്രമുത്തശിയും കൈയൊഴിഞ്ഞു: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് മനോരമ

Written By Unknown on Wednesday, 5 March 2014 | 20:25

തിരുവനന്തപുരം: കസ്തൂരി രംഗന്‍റിപ്പോര്‍ട്ട് വിഷയത്തില്‍പത്രമുത്തശ്ശിയും യുഡിഎഫ് സര്‍ക്കാരിനെ കൈയൊഴിയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ആവര്‍ത്തിച്ച പച്ചക്കള്ളം വെളിച്ചത്തു കൊണ്ടു വന്നാണ് ഇന്നത്തെ മലയാള മനോരമ പത്രം ഈ വിഷയത്തില്‍ഇനിയും സര്‍ക്കാരിനെ താങ്ങാന്‍തങ്ങളില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനു കസ്തൂരി രംഗന്‍സമിതി നല്‍കിയ ശിപാര്‍ശകളും പരിസ്ഥിതി ലോലപ്രദേശങ്ങളെ കുറിച്ച് കേരളം നല്‍കിയ നിര്‍ദേശങ്ങളുമുള്‍പ്പെട്ട കരട് വിജ്ഞാപനം 48 മണിക്കൂറിനകം പുറത്തിറങ്ങുമെന്നായിരുന്നു ചൊവ്വാഴ്ച രാത്രി 11നു വാര്‍ത്താ സമ്മേളനത്തില്‍മുഖ്യമന്ത്രി അറിയിച്ചത്.
പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം തയാറാക്കി നിയമ മന്ത്രാലയത്തിലേക്ക് അയച്ചതായും നിയമ മന്ത്രാലയം ഒരു സീല്‍പതിക്കുന്ന പണി മാത്രമാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍, കരടു വിജ്ഞാപനം നിയമ മന്ത്രാലയത്തിലേക്ക് അയച്ചിട്ടില്ലെന്നു മാത്രമല്ല, ഇതില്‍പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ്‌ലി ഒപ്പിട്ടിട്ടു പോലുമില്ലെന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേ സമയം, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍കേരളത്തിന്റെ നിലപാടിനു സ്വീകാര്യത വരുത്താനെന്നോണം നവംബറിലെ നിര്‍ദേശങ്ങള്‍ഭേദഗതി ചെയ്യണമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നു സമ്മര്‍ദമുള്ളതായും വാര്‍ത്തയില്‍പറയുന്നു.
കേരളത്തിന്റെ നിലപാട് അംഗീകരിക്കുകയല്ല മറിച്ച് തിരഞ്ഞെടുപ്പു വേളയില്‍ഈ നിലപാടിന് ജനങ്ങള്‍ക്കിടയില്‍സ്വീകാര്യത വരുത്താനെന്നോണമുള്ള നടപടി മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മര്‍ദത്തില്‍പോലും ഉന്നയിക്കുന്നത് എന്നു വരികള്‍ക്കിടയില്‍വ്യക്തം. ഇതോടെ, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നു വരികള്‍ക്കിടയില്‍പറയുകയാണു മനോരമ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.