വിദ്യാലയപരിസരങ്ങളില്‍ കുട്ടികളെ ലഹരിയില്‍ 'ചുറ്റിച്ച'
ലഹരിമിഠായികള്‍ 20 ദിവസം കഴിഞ്ഞിട്ടും രാസപരിശോധനയ്ക്കയച്ചില്ല. ഫിബ്രവരി 13ന് കാസര്‍കോട്
നഗരത്തിലെ കടകളില്‍നിന്ന് പോലീസ് പിടിച്ച പാന്‍മസാലയുടെ അംശമുള്ള മിഠായികളാണ് ഇതുവരെ
പരിശോധനയ്ക്ക് അയക്കാത്തത്. കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് ആന്‍ഡ് സയന്‍സ് ലാബിലേക്കാണ്
സാമ്പിള്‍ അയക്കേണ്ടത്.
'പെന്‍ സിഗരറ്റിന്' പിന്നാലെ കാസര്‍കോട് നഗരത്തിലെ കടകളില്‍നിന്ന് പാന്‍മസാലയുടെ അംശമുള്ള ആയിരത്തിലധികം മിഠായികള്‍ കഴിഞ്ഞമാസം കാസര്‍കോട് പോലീസ് പിടിച്ചിരുന്നു. നിരോധിക്കപ്പെട്ട പുകയിലയുടെ അളവ് കണ്ടെത്താന്‍ മിഠായി രാസപരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. റീജണല്‍ ഫൊറന്‍സിക് അസിസ്റ്റന്റ് ഡയരക്ടറുമായി ബന്ധപ്പെട്ട് ഇത് കണ്ണൂരിലേക്ക് അയക്കാനാണ് തീരുമാനിച്ചത്.
പരിശോധനയ്ക്ക് അയക്കേണ്ടത് കോടതിമുഖേനയായതിനാല്‍ കാസര്‍കോട് ഫസ്റ്റ്ക്ലാസ് കോടതിയില്‍ സാമ്പിള്‍ ഏല്പിച്ചതായി എ.എസ്.ഐ. മോഹനന്‍ പറഞ്ഞു. എന്നാല്‍, ഇവ കണ്ണൂരിലെ ലാബിലെത്തിയിട്ടില്ല. ഇതുമൂലം ലഹരിയുടെ അംശം എത്രയുണ്ടെന്ന് കണക്കാക്കാനോ വില്പനക്കാരെ അറസ്റ്റ്‌ചെയ്യാനോ കഴിഞ്ഞിട്ടില്ല.
ഇതിനിടയില്‍, കഴിഞ്ഞദിവസം പിറന്നാളാഘോഷത്തിന് ക്ലാസില്‍ നല്കിയ മിഠായികഴിച്ച് ഒമ്പത് സ്‌കൂള്‍ക്കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാഴ്ചയില്‍ ലഹരിമിഠായിക്ക് സമാനമായ മിഠായിയാണ് ഇത്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥികളെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു കുട്ടി പിറന്നാളാഘോഷത്തിന്റെ ഭാഗമായി നല്കിയ മിഠായി കഴിച്ചവരെയാണ് കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലാക്കിയത്. മിഠായി നിര്‍മിച്ചവരെക്കുറിച്ചോ നിര്‍മാണത്തീയതിയോ പായ്ക്കറ്റിലില്ലെന്ന് പോലീസ് അറിയിച്ചു.
ലഹരിമിഠായികള്‍ രാസപരിശോധനയ്ക്ക് അയക്കാത്തത് വിവാദമായിട്ടുണ്ട്. അടിയന്തരസ്വഭാവമുള്ളതാണ് ഇതെന്ന് പോലീസ് അറിയിച്ചാലേ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ പറ്റു എന്ന് റീജണല്‍ ഫൊറന്‍സിക് ലാബിലെ പ്രൊഫസര്‍ സച്ചിദാനന്ദന്‍ പറഞ്ഞു. ഇപ്പോള്‍ അറുന്നൂറിലേറെ ഇനങ്ങള്‍ പരിശോധിക്കാന്‍ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരപ്രശ്‌നമാണെങ്കില്‍ ഒരാഴ്ചയ്ക്കകം പരിശോധിച്ച് ഫലം നല്കുമെന്നും അദ്ദേഹം അറിയിച്ചു.