Home » » കെ സി വേണുഗോപാലിനെതിരെ ഷാനി മോള്‍ ഉസ്‌മാന്‍ പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി ഡിസിസി .

കെ സി വേണുഗോപാലിനെതിരെ ഷാനി മോള്‍ ഉസ്‌മാന്‍ പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി ഡിസിസി .

Written By Unknown on Thursday, 17 April 2014 | 19:19

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ യുഡി‌എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിലുണ്ടായ കോലാഹലങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. ആലപ്പുഴ മണ്ഡലത്തില്‍ നിന്നുമാണ് ഏറ്റവും ഒടുവിലത്തെ വിവാദമെത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാലിനെതിരെ ഷാനി മോള്‍ ഉസ്‌മാന്‍ പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി ഡിസിസി രംഗത്തെത്തി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കെസി വേണുഗോപാലിനെ ഷാനിമോള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം കെപിസിസിയെ ഷുക്കൂര്‍ അറിയിച്ചു.
അതേസമയം, നിരവധി ആരോപണങ്ങള്‍ പരാതികളില്‍ ലഭിക്കുന്നതിനാല്‍ ഡിസിസികളോട് തെരഞ്ഞെടുപ്പ് പ്രചരണ റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസി ആവശ്യപ്പെട്ടു. എന്തെങ്കിലും കുറവുകളും അപാകതകളും പരാതികളും ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ് കെപിസിസിയുടെ നിര്‍ദ്ദേശം. നേരത്തെ പത്തനംത്തിട്ട, ഇടുക്കി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.